പാറ്റ്ന: മദ്യലഹരിയിൽ അണലിക്കുഞ്ഞിനെ കടിച്ചയാൾ ദാരുണമായി മരിച്ചു. നളന്ദ ജില്ലയിലെ മധോദേഹ് ഗ്രാമത്തിലാണ് സംഭവം. രാമ മഹ്‌തോയെന്ന 65 കാരനാണ് മരിച്ചത്. മദ്യലഹരിയിൽ വീടിനു വെളിയിൽ ഇരിക്കുമ്പോഴായിരുന്നു സംഭവം. തന്നെ കടിച്ച അണലിക്കുഞ്ഞിനെ മഹ്തോ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. തുടർന്ന് പാമ്പിനെ വായിൽവച്ച് തിരിച്ച് കടിക്കാൻ ശ്രമിച്ചു.
ഇതിനിടെ മഹ്തോയുടെ മുഖത്ത് പത്ത് തവണ പാമ്പിന്‍റെ കുത്തേറ്റു. എന്നിട്ടും പിടിവിടാതെ ഇയാൾ പാമ്പിനെ ചവച്ചരച്ച് കൊന്നു. തുടർന്ന് പാമ്പിൻ കുഞ്ഞിനെ വീടിനു മുന്നിൽ മരക്കൊമ്പിൽ തൂക്കിയിട്ടു.
മഹ്‌തോയെ പാമ്പ് കടിച്ചെന്നു മനസിലാക്കിയ വീട്ടുകാർ ആശുപത്രിയിൽ പോകാൻ നിർബന്ധിച്ചെങ്കിലും പാമ്പിൻ കുഞ്ഞായതിനാൽ വിഷം ഉണ്ടാകില്ലെന്ന് പറഞ്ഞ് മഹ്‌തോ ഇതിനു കൂട്ടാക്കിയില്ല. എന്നാൽ ഞായറാഴ്ച്ച വൈകിട്ട് ഉറങ്ങാൻ കിടന്ന മഹ്‌തോ തിങ്കളാഴ്ച്ച ഉണരാതിരുന്നപ്പോളാണ് വീട്ടുകാർ മരണം അറിയുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: