റിയാദ്: ഇന്ത്യയിൽ നിന്നും കോവിഷീൽഡ് വാക്‌സിൻ എടുത്തവർക്ക് യുഎയിലേക്ക് മടങ്ങാൻ അനുമതി. രണ്ടാം ഡോസ് വാക്‌സിൻ എടുത്ത് 14 ദിവസം കഴിഞ്ഞവർക്കാണ് അനുമതി. നേരത്തെ യുഎഇയിൽ നിന്ന് വാക്സിനെടുത്തവർക്കായിരുന്നു അനുമതി ഉണ്ടായിരുന്നത്.
കഴിഞ്ഞ ഏപ്രിൽ 24 മുതൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് നേരിട്ടുള്ള വിമാന വിലക്ക് നിലനിന്നിരുന്നു. അത് ഈ മാസം അഞ്ചാം തിയതി മുതൽ ഒഴിവാക്കിയിരുന്നു. പക്ഷേ യുഎഇയിൽ നിന്ന് വാക്സിനെടുത്തവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്.
പുതിയ തീരുമാനം പ്രകാരം ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിനെടുത്തവർക്കും യുഎഇയിലേക്ക് തിരിച്ച് വരാൻ സാധിക്കും. ദുബായ് റെസിഡന്‍റ് വീസ ഉള്ളവർക്കാണ് പുതിയ തീരുമാനം ബാധകമാകുക.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: