ഇടുക്കി: കാണാതായ വയോധികനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടത്തിനു സമീപം കൽകൂന്തലിനു സമീപത്തായിരുന്നു സംഭവം. ചെമ്പകക്കുഴി പളനി വിലാസം താത്തപ്പൻ (72) ആണ് മരിച്ചത്. കൽകൂന്തലിനു സമീപത്താണ് റോഡരികിൽ താത്തപ്പനെ മരിച്ചു കിടക്കുന്നത് കണ്ടത്.
ഭാര്യയും മകനുമൊപ്പമായിരുന്നു താമസം. ഞായറാഴ്ച്ച രാത്രിയിൽ താത്തപ്പനെ കാണാതായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പളനിയമ്മയാണ് ഭാര്യ. മക്കൾ: നാഗരാജ്, കറുപ്പുസ്വാമി. മക്കൾ: നാഗരാജ്, കറുപ്പുസ്വാമി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EXQMlwDgDmC55kywJLF9pj
Post A Comment: