www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1803) Idukki (1766) Mostreaded (1615) Crime (1377) National (1200) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ കോവിഡ് നിയന്ത്രണം കടുപ്പിച്ചു; പൊതുപരിപാടിയിൽ 50 പേർ മാത്രം

Share it:



ഇടുക്കി: ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ജില്ലയിൽ എല്ലാത്തരം മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി 50 പേരാണ്. വിവാഹം, മരണാനന്തര ചടങ്ങുകളിലും ഇത് തുടരും. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ സ്ഥിതി തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.  

ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയതോടെയാണ് നിയന്ത്രണം കടുപ്പിച്ചത്. മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ കൂടുതലുള്ള ജില്ലകളിൽ എല്ലാത്തരം സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയുടേത് പോലെ 50 പേരായി പരിമിതപ്പെടുത്തേണ്ടതാണെന്നും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ൽ കൂടുതൽ വന്നാൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ലാത്തതാണെന്നും ഉത്തരവായിട്ടുണ്ട്. 

ജില്ലയിലെ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.64 ആണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ ജില്ലാ പോലീസ് മേധാവി, സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ, ഇൻസിഡന്‍റ് കമാൻഡർമാർ എന്നിവരെ ചുമതലപ്പെടുത്തിയതായും ജില്ലാ കലക്റ്റർ ഷീബ ജോർജ് അറിയിച്ചു.

Share it:

Idukki

Post A Comment: