www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1976) Idukki (1902) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്ന് കോടതി

franco-mulakkal-verdict
Share it:


കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ജലന്തർ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്ന് കോടതി. കോട്ടയം ജില്ലാ അഡീഷ്‌ണൽ സെഷൻസ് കോടതി ജഡ്‌ജി ജി. ഗോപകുമാറാണ് വിധി പറഞ്ഞത്. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറുവിലങ്ങാട് നാടുകുന്ന് സെന്‍റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നൽകിയ പരാതിയിൽ കുറുവിലങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് വിധി വന്നത്. 

2014 മുതൽ 2016 വരെയുള്ള കാലയളവിൽ ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. വിധി ദിവസം രാവിലെ ഒമ്പതേമുക്കാലോടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും കോടതിയിലെത്തിയിരുന്നു. മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പിൻവാതിൽ വഴിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ എത്തിയത്.  

ലൈംഗിക പീ‍ഡനക്കേസിൽ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കൽ. ജലന്ധർ രൂപതാസ്ഥാനത്ത് 2018 ഓഗസ്റ്റ് 13ന് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ ഉപരോധമടക്കം നടത്തിയിരുന്നു. കന്യാസ്ത്രീയുടെ പരാതിയിലെ നിജസ്ഥിതിയറിയാൻ പിന്നീട് പലവട്ടം പൊലീസ് വല വീശിയെങ്കിലും ജലന്ധറിൽ വെച്ച് നടക്കില്ലെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു. 

ചോദ്യം ചെയ്യൽ ക്രമസമാധാന പ്രശ്നമായി മാറരുതെന്ന് പഞ്ചാബ് പൊലീസും മുന്നറിയിപ്പ് നൽകി. പിന്നീട് 2018 സെപ്റ്റംബർ 19-ന് കൊച്ചിയിലേക്ക് നോട്ടീസ് അയച്ച് വിളിച്ചുവരുത്തുകയായിരുന്നു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു മൂന്നുദിവസത്തെ ചോദ്യം ചെയ്യൽ. വിഐപിയായ പ്രതിയെ ചോദ്യം ചെയ്യാൻ ഹൈ ടെക് ചോദ്യം ചെയ്യൽ മുറിയൊരുക്കി. 

ബിഷപ് ഫ്രാങ്കോ മുഖഭാവങ്ങൾ ഒപ്പിയെടുക്കാൻ മൂന്നു ക്യാമറകൾ സജ്ജീകരിച്ചു. പ്രത്യേക ചോദ്യാവലി ഉണ്ടാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യുമ്പോൾ വീഡിയോ ക്യാമറാ ദൃശ്യങ്ങളിലൂടെ മേലുദ്യോഗസ്ഥർ സൂക്ഷ്മ നിരീക്ഷണം നടത്തി. ഒരോ രണ്ടുമണിക്കൂറിലും ചോദ്യം ചെയ്യൽ എങ്ങനെ വേണമെന്ന് നിശ്ചയിച്ചുറപ്പിച്ചു. 

ആദ്യമൊക്കെ ബലാത്സംഗത്തെ എതിർത്ത ബിഷപ് ഫ്രാങ്കോ കന്യാസ്ത്രീയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. എന്നാൽ കന്യാസ്ത്രീ മഠത്തിലെ ബിഷപ്പിന്‍റെ സന്ദർശനങ്ങളും മൊബൈൽ സന്ദേശങ്ങളുമടക്കം അന്വേഷണ ഉദ്യോഗസ്ഥർ നിരത്തിയതോടെ ബിഷപ്പിന് ഉത്തരം മുട്ടി. 

ഒടുവിൽ മൂന്നാം ദിവസം രാത്രി അറസ്റ്റ് ചെയ്‌തു. 2019 ഏപ്രിൽ ഒൻപതിന് പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസിന്‍റെ കുറ്റപത്രം സമർപ്പിച്ചു. അതിനുശേഷവും വിചാരണ വൈകിക്കാൻ നിരവധി ശ്രമങ്ങളുണ്ടായി. ഇതിനിടെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് നൽകിയ ഹർജികൾ വിചാരണക്കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

ന്യൂജൻ കൂട്ടായ്‌മകളിൽ സ്വാപ്പിങ് പാർട്ടികളും 

കൊച്ചി: കറുകച്ചാലിൽ വൈഫ് സ്വാപ്പിങ് സംഘം അറസ്റ്റിലായതിനു പിന്നാലെ കേരളത്തിൽ സമാന രീതിയിലുള്ള സ്വാപ്പിങ് പാർട്ടികൾ നിരീക്ഷണത്തിൽ. കൊച്ചി, കോഴിക്കോട്, തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള പങ്കാളി കൈമാറ്റ പാർട്ടികൾ വ്യാപകമാണെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. രഹസ്യമായി നടത്തുന്ന പാർട്ടികളെ സംബന്ധിച്ച് വിവരം ലഭിക്കാറുണ്ടെങ്കിലും പരാതികൾ ഇല്ലാത്തതിനാൽ പൊലീസിനു ഇടപെടാൻ പരിമിതിയുമുണ്ട്. 

കറുകച്ചാലിൽ നടന്നത് ഭാര്യമാരെ കൈമാറുന്ന സ്വാപ്പിങ് പാർട്ടിയാണെങ്കിൽ കൊച്ചിയിലും കോഴിക്കോടും മറ്റും നടക്കുന്നത് ഇതിൽ നിന്നും വ്യത്യ‌സ്തമാണ്. കൊച്ചിയിൽ കൊളെജുകൾ കേന്ദ്രീകരിച്ചും, ഐടി മേഖല കേന്ദ്രീകരിച്ചും ഇത്തരം പാർട്ടികൾ സംഘടിപ്പിക്കുന്നതായി വിവരമുണ്ട്. കമിതാക്കളാണ് ഇത്തരം പാർട്ടികളിൽ എത്തുന്നവരിൽ അധികവും. ലൈംഗികതയ്ക്കപ്പുറം ലഹരിക്കാണ് പ്രാധാന്യം നൽകുന്നത്. ലഹരിയുടെ പാരമ്യത്തിൽ പങ്കാളി കൈമാറ്റം അടക്കമുള്ള ലൈംഗിക വൈകൃതങ്ങളും നടക്കാറുണ്ട്. 

യുവതികളെ ലഹരിപാർട്ടിയിലേക്ക് കൂടുതലായി ആകർഷിക്കുന്നതിനാണ് സംഘങ്ങൾ ഇത്തരത്തിൽ സ്വാപ്പിങ് പോലുള്ള രീതികൾ കൊണ്ടുവരുന്നത്. ഇതോടെ കാമുകിമാരെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും പാർട്ടികളിൽ എത്തിക്കാൻ അംഗങ്ങളായ യുവാക്കൾ ശ്രമിക്കും. ഒന്നിലധികം കാമുകിമാരെ പാർട്ടികളിൽ എത്തിക്കുന്ന സംഘങ്ങളും ഉണ്ട്. കൊച്ചിയിലെ ചില ഫ്ലാറ്റുകളും അപ്പാർട്ട്മെന്‍റുകളും കേന്ദ്രീകരിച്ചും ഇത്തരം പാർട്ടികൾ സംഘടിപ്പിക്കുന്നതായി വിവരമുണ്ട്. 

സമാനമായി പ്രൊഫഷ്‌ണൽ രംഗത്തും സ്വാപ്പിങ് പാർട്ടികളുടെ സ്വാധീനമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വർഷത്തിൽ ഒന്നോ രണ്ടോ തവണ നടത്തുന്ന ഗെറ്റ് ടുഗദർ പാർട്ടികളിൽ സ്വാപ്പിങ്ങിനുള്ള സൗകര്യവും സംഘാടകർ ചെയ്‌തുകൊടുക്കുന്നുണ്ട്. താൽപര്യമുള്ളവർ മാത്രമായിരിക്കും ഇതിൽ പങ്കാളികളാകുകയെന്ന് മാത്രം. 

കൊച്ചി പോലുള്ള നഗരങ്ങളിൽ കോക് ടെയിൽ പാർട്ടികൾ ഇപ്പോൾ പ്രൊഫഷ്‌ണൽ രംഗത്ത് പതിവാണ്. മുമ്പൊക്കെ സ്ത്രീകൾ പാർട്ടികളിൽ നിന്നും മാറി നിൽക്കുമായിരുന്നുവെങ്കിലും ഇപ്പോൾ സ്ത്രീകളും കോക് ടെയിൽ പാർട്ടികളിലെ സജീവ സാനിധ്യമാണ്. വൈകുന്നേരങ്ങളിൽ ആരംഭിക്കുന്ന പാർട്ടി അർധ രാത്രിയിലോ, പിറ്റേന്ന് പുലർച്ചെയോ വരെ നീളാറുണ്ട്. പാർട്ടികൾക്കിടെയ പലപ്പോഴും സ്വാപ്പിങ്ങുമായി ബന്ധപ്പെട്ട തർക്കങ്ങളും ഉടലെടുക്കാറുണ്ട്. എന്നാൽ ഇത്തരം കേസുകളിൽ പരാതികൾ ഉയരാത്തതിനാൽ പൊലീസിനു ഇടപെടാൻ കഴിയാറില്ല. 

ലഹരി ഉപയോഗത്തിൽ മയങ്ങിപ്പോകുന്ന സ്ത്രീകളെ മറ്റു പുരുഷൻമാർക്കൊപ്പം കിടത്തുന്ന രീതിയുമുണ്ട്. എന്നാൽ മാനഹാനി ഭയന്ന് ആരും പരാതിയുമായി രംഗത്തെത്താറില്ല. 


Share it:

Kerala

Mostreaded

Post A Comment: