കുമളി: സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി.വി. വർഗീസിനെ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. കെ.കെ. ജയചന്ദ്രൻ സ്ഥാനം ഒഴിഞ്ഞതോടെയാണ് സി.വി. വർഗീസ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കെത്തുന്നത്. കുമളി ഹോളി ഡേ ഹോമിൽ രണ്ട് ദിവസമായി നടന്നു വരുന്ന ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും.
അനാരോഗ്യപരമായ കാരണങ്ങളാലാണ് കെ.കെ. ജയചന്ദ്രൻ സെക്രട്ടറി സ്ഥാനത്തു നിന്നും മാറുന്നതിനു സന്നദ്ധത അറിയിച്ചതെന്നാണ് വിവരം. സെക്രട്ടറിയേറ്റ് അംഗമായ സി.വി. വർഗീസിന്‍റെ പേര് ആദ്യം മുതൽ തന്നെ ചർച്ചയായിരുന്നു. സംസ്ഥാന നേതൃത്വത്തിന്‍റെ പിന്തുണകൂടി ലഭിച്ചതോടെയാണ് സി.വി. വർഗീസിലേക്ക് സെക്രട്ടറി സ്ഥാനം എത്തുന്നത്.
ജില്ലാ പഞ്ചായത്തംഗമായ വി.എൻ. മോഹനന്‍റെ പേരും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ മോഹനന് സംസ്ഥാന നേതൃത്വത്തിന്‍റെ പിന്തുണ ലഭിച്ചില്ല.
കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം, സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗം, കര്‍ഷകസംഘം ജില്ലാ പ്രസിഡന്‍റ്, തങ്കമണി സഹകരണ ആശുപത്രി പ്രസിഡന്‍റ്, കെഎസ്ആര്‍ടിസി സംരക്ഷണ സമിതി ജില്ലാ ചെയര്‍മാന്‍, ഡിടിപിസി ജില്ലാ എക്സിക്യൂട്ടീവംഗം തുടങ്ങിയ സ്ഥാനങ്ങളിൽ സി.വി വർഗീസ് പ്രവർത്തിച്ചിട്ടുണ്ട്.
നിലവിലുള്ള 39 അംഗ ജില്ലാ കമ്മിറ്റിയിൽ 10 പേർ പുതുമുഖങ്ങളാണ്. നാല് വനിതകളെയും ജില്ലാ കമ്മിറ്റിയിൽ ഇടം പിടിച്ചു. നിലവിലുള്ള കമ്മിറ്റിയിൽ നിന്നും എട്ട് പേർ ഒഴിവായി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: