www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മിന്നാ മിനുങ്ങിനെ പോലെ മിന്നി തിളങ്ങി തവള; വീഡിയോ

Share it:



ശരീരത്തിൽ നിന്നും വെളിച്ചം പുറപ്പെടുവിക്കുന്ന പ്രാണികൾ എക്കാലത്തും കൗതുകമാണ്. മിന്നാമിനുങ്ങുകളാണ് ഇത്തരത്തിൽ ശരീരത്തിൽ നിന്നും വെളിച്ചം പുറപ്പെടുവിക്കുന്നതിൽ മുൻപന്തിയിൽ. സമാനമായി ശരീരത്തിൽ നിന്നും വെളിച്ചം പുറപ്പെടുവിക്കുന്ന അപൂർവം ജീവജാലങ്ങളും പ്രകൃതിയിലുണ്ട്. എന്നാൽ ഒരു തവള ശരീരത്തിൽ നിന്നും വെളിച്ചം പുറപ്പെടുവിക്കുന്ന കാഴ്ച്ച ആരും കണ്ടിട്ടുണ്ടാവില്ല. ഇത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്.  

ഭിത്തിയിൽ അള്ളിപ്പിടിച്ചിരിക്കുന്ന തവളയുടെ വയറ്റിൽ നിന്നാണ് പ്രകാശം പുറപ്പെടുന്നത്. വീഡിയോ പുറത്തു വന്നതോടെ നിരവധി പേരാണ് ഇത് ഷെയർ ചെയ്‌തത്. എന്നാൽ തവള സ്വന്തം ശരീരത്തിൽ നിന്നല്ല വെളിച്ചം പുറപ്പെടുവിക്കുന്നത്. മിന്നാമിനുങ്ങിനെ ജീവനോടെ വിഴുങ്ങിയതിനെ തുടർന്നാണ് തവളയുടെ വയറ്റിനുള്ളിൽ നിന്നും വെളിച്ചം പുറത്തു വന്നതത്രേ. സയന്‍സ് ഗേളാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം നടന്നത്. ഇരപിടിക്കാനിറങ്ങിയ തവള മിന്നാമിനുങ്ങിനെ വിഴുങ്ങുകയായിരുന്നു.

തവളയുടെ വയറിന്‍റെ ഭാഗമാണ് തിളങ്ങുന്നത്. മിന്നാമിനുങ്ങ് തവളയുടെ വയറ്റില്‍ ജീവനോടെ ഉള്ളതുകൊണ്ടാണ് തിളക്കം ഉണ്ടായത്. പലപ്പോഴും മിന്നാമിനുങ്ങ് പോലുള്ള കീടങ്ങളെ വിഴുങ്ങിയാല്‍ അവ രക്ഷപ്പെടാന്‍ വിഷാംശമുള്ള രാസപദാര്‍ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത് പതിവാണ്. എന്നാല്‍ യാതൊരു പ്രശ്‌നങ്ങളുമില്ലാത്ത തരത്തിലാണ് തവളയെ കണ്ടത്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

സി.വി. വർഗീസ് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി 

കുമളി: സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി.വി. വർഗീസിനെ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. കെ.കെ. ജയചന്ദ്രൻ സ്ഥാനം ഒഴിഞ്ഞതോടെയാണ് സി.വി. വർഗീസ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കെത്തുന്നത്. കുമളി ഹോളി ഡേ ഹോമിൽ രണ്ട് ദിവസമായി നടന്നു വരുന്ന ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. 

അനാരോഗ്യപരമായ കാരണങ്ങളാലാണ് കെ.കെ. ജയചന്ദ്രൻ സെക്രട്ടറി സ്ഥാനത്തു നിന്നും മാറുന്നതിനു സന്നദ്ധത അറിയിച്ചതെന്നാണ് വിവരം. സെക്രട്ടറിയേറ്റ് അംഗമായ സി.വി. വർഗീസിന്‍റെ പേര് ആദ്യം മുതൽ തന്നെ ചർച്ചയായിരുന്നു. സംസ്ഥാന നേതൃത്വത്തിന്‍റെ പിന്തുണകൂടി ലഭിച്ചതോടെയാണ് സി.വി. വർഗീസിലേക്ക് സെക്രട്ടറി സ്ഥാനം എത്തുന്നത്. ജില്ലാ പഞ്ചായത്തംഗമായ വി.എൻ. മോഹനന്‍റെ പേരും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. 

എന്നാൽ മോഹനന് സംസ്ഥാന നേതൃത്വത്തിന്‍റെ പിന്തുണ ലഭിച്ചില്ല. കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം, സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗം, കര്‍ഷകസംഘം ജില്ലാ പ്രസിഡന്‍റ്, തങ്കമണി സഹകരണ ആശുപത്രി പ്രസിഡന്‍റ്, കെഎസ്ആര്‍ടിസി സംരക്ഷണ സമിതി ജില്ലാ ചെയര്‍മാന്‍, ഡിടിപിസി ജില്ലാ എക്സിക്യൂട്ടീവംഗം തുടങ്ങിയ സ്ഥാനങ്ങളിൽ സി.വി വർഗീസ് പ്രവർത്തിച്ചിട്ടുണ്ട്. 


Share it:

Viral

Post A Comment: