www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1978) Idukki (1905) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കുനിച്ചു നിർത്തി, കഴുത്തിനു കുത്തി പിടിച്ച് അടി; ബിന്ദു അമ്മിണിയെ ആക്രമിച്ച് യുവാവ്

Bindhu ammini
Share it:



കോഴിക്കോട്: ബീച്ചിലെത്തിയ ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണിക്ക് യുവാവിന്‍റെ ക്രൂര മർദനം. കോഴിക്കോട് ബീച്ചിലുണ്ടായ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ബിന്ദു അമ്മിണി തന്നെയാണ് ഫെയ്‌‌സ് ബുക്കിലൂടെ പുറത്ത് വിട്ടത്. യുവാവ് മദ്യ ലഹരിയിലായിരുന്നുവെന്ന് ബിന്ദു അമ്മിണി പറയുന്നു. ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പമെത്തിയതായിരുന്നു ബിന്ദു അമ്മിണി. തുടർന്ന് യുവാവ് എത്തി ബിന്ദു അമ്മിണി അല്ലേയെന്ന് ചോദിച്ചു.  

അതെയെന്ന് പറഞ്ഞതോടെ ഇയാൾ മടങ്ങിപ്പോയി. എന്നാൽ സുഹൃത്തുക്കൾ പോയതോടെ ഇയാൾ ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണം ചെറുക്കാനായി ബിന്ദു അമ്മിണി യുവാവിനെ ചെരുപ്പൂരി അടിക്കുന്നതും ഇതിനെ യുവാവ് പ്രതിരോധിക്കുന്നതും കാണാം. ഇയാളെ ബിന്ദു അമ്മിണിയും മര്‍ദ്ദിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

സംഭവത്തില്‍ വെള്ളയില്‍ പൊലീസ് കേസെടുത്തു. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഐപിസി 323, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 

അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു. ആദ്യത്തെ വീഡിയോയില്‍ സ്‌കൂട്ടറില്‍ വന്ന ഒരാളുടെ വീഡിയോ ദൃശ്യങ്ങളാണ്. അടുത്ത വീഡിയോയില്‍ കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടുമുടുത്ത ഇയാള്‍ ബിന്ദു അമ്മിണിയെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ്. അതിനു ശേഷം ഇയാളുടെ മുണ്ടില്ലാത്ത ദൃശ്യങ്ങളും കാണാം.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

സി.വി. വർഗീസ് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി 

കുമളി: സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി.വി. വർഗീസിനെ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. കെ.കെ. ജയചന്ദ്രൻ സ്ഥാനം ഒഴിഞ്ഞതോടെയാണ് സി.വി. വർഗീസ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കെത്തുന്നത്. കുമളി ഹോളി ഡേ ഹോമിൽ രണ്ട് ദിവസമായി നടന്നു വരുന്ന ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. 

അനാരോഗ്യപരമായ കാരണങ്ങളാലാണ് കെ.കെ. ജയചന്ദ്രൻ സെക്രട്ടറി സ്ഥാനത്തു നിന്നും മാറുന്നതിനു സന്നദ്ധത അറിയിച്ചതെന്നാണ് വിവരം. സെക്രട്ടറിയേറ്റ് അംഗമായ സി.വി. വർഗീസിന്‍റെ പേര് ആദ്യം മുതൽ തന്നെ ചർച്ചയായിരുന്നു. സംസ്ഥാന നേതൃത്വത്തിന്‍റെ പിന്തുണകൂടി ലഭിച്ചതോടെയാണ് സി.വി. വർഗീസിലേക്ക് സെക്രട്ടറി സ്ഥാനം എത്തുന്നത്. ജില്ലാ പഞ്ചായത്തംഗമായ വി.എൻ. മോഹനന്‍റെ പേരും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. 

എന്നാൽ മോഹനന് സംസ്ഥാന നേതൃത്വത്തിന്‍റെ പിന്തുണ ലഭിച്ചില്ല. കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം, സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗം, കര്‍ഷകസംഘം ജില്ലാ പ്രസിഡന്‍റ്, തങ്കമണി സഹകരണ ആശുപത്രി പ്രസിഡന്‍റ്, കെഎസ്ആര്‍ടിസി സംരക്ഷണ സമിതി ജില്ലാ ചെയര്‍മാന്‍, ഡിടിപിസി ജില്ലാ എക്സിക്യൂട്ടീവംഗം തുടങ്ങിയ സ്ഥാനങ്ങളിൽ സി.വി വർഗീസ് പ്രവർത്തിച്ചിട്ടുണ്ട്. 


Share it:

Kerala

Mostreaded

Post A Comment:

Portable Mini Air Cooler Fan with LED Light