www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1763) Idukki (1731) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; പ്രതിക്ക് 80 വർഷം തടവും പിഴയും

Share it:

ഇടുക്കി: പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ മധ്യ വയസ്‌കന് 80 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മൂന്നാർ നയമക്കാട് എസ്റ്റേറ്റിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന കറുപ്പസ്വാമിയെയാണ് (50) പൈനാവ് ഫാസ്റ്റ് ട്രാക് കോടതി ശിക്ഷിച്ചത്. 2015ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി എട്ട് തവണയാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഒളിവിലായിരുന്ന പ്രതിയെ 2016ലാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി വിവാഹിതനും വിവാഹിതരായ രണ്ടുപെണ്‍മക്കളുടെ പിതാവുമാണ്.

ഐ.പി.സി സെക്ഷന്‍ 450 അനുസരിച്ച്, ഓരോ തവണ കുറ്റകൃത്യം നടത്തിയതിനും അഞ്ചുവര്‍ഷം വീതം കഠിനതടവും 5000 രൂപ വീതം പിഴയും പ്രകാരം 40 വര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

പിഴ അടച്ചില്ലെങ്കില്‍ ഓരോ തവണക്കും രണ്ടുമാസം വീതംകൂടി വെറും തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഐ.പി.സി 376 (2), 376 (2.1) വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം വീതം തടവും 50,000 രൂപ വീതം പിഴയും വേറെയും ശിക്ഷ വിധിച്ചിട്ടുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi

സംസ്ഥാനത്ത് നാളെയും അവധി 

തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്ത് ശവ്വാൽ മാസപ്പിറവി കാണാത്തതിനെ തുടർന്ന് പെരുന്നാൾ ചൊവ്വാഴ്ച്ച ആഘോഷിക്കുമെന്നായിരുന്നു വിവിധ ഖാസിമാർ ഇന്നലെ അറിയിച്ചത്. 

എന്നാൽ സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ചിരുന്ന അവധിയിൽ സർക്കാർ മാറ്റം വരുത്തിയിരുന്നില്ല. ഗൾഫ് രാജ്യങ്ങളിൽ റമസാൻ 30 പൂർത്തിയാക്കി ഇന്നാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ എവിടെയും മാസപ്പിറവി കാണാൻ കഴിഞ്ഞില്ലെന്ന് മാസപ്പിറവി നിരീക്ഷകർ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. 


Share it:

Idukki

Post A Comment: