
ഇടുക്കി: വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് ഇരുചക്ര വാഹനത്തിൽ കറങ്ങി നടന്ന് നിയമ ലംഘനം നടത്തിയ യുവാവ് പിടിയിൽ. ഇടുക്കി പുഷ്‌പകണ്ടം തെള്ളിയിൽ അൽത്താഫ് (21) ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശി അനസിന്‍റെ വാഹനത്തിന്‍റെ നമ്പരാണ് ഇയാൾ വ്യാജമായി നിർമിച്ചത്.
അനസിന് അടിക്കടി ട്രാഫിക് നിയമ ലംഘനത്തിനു നോട്ടീസ് വന്നിരുന്നു. ഇതിനിടെ തുടർച്ചയായി നിയമ ലംഘനം നടത്തിയതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കാനൊരുങ്ങി. ഇതോടെയാണ് അനസ് പൊലീസിനെ സമീപിച്ചത്.
തുടർന്ന് കട്ടപ്പന ഡിവൈഎസ്പി നിഷാദ്മോന് കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നെടുങ്കണ്ടം സിഐ ബി.എസ്. ബിനു, എസ്ഐ ജി. അജയകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ അരുൺ കൃഷ്ണ സാഗർ, ജോസ് സെബാസ്ത്യൻ, സജീവൻ എന്നിവരടങ്ങിയ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് അൽത്താഫ് വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ച് ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
സംസ്ഥാനത്തെ നിരത്തുകളിൽ മോട്ടർ വാഹന വകുപ്പ് ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തിയതോടെയാണ് അനസിനു നിരന്തരം ട്രാഫിക് നിയമ ലംഘനത്തിനു നോട്ടീസ് വന്നു തുടങ്ങിയത്. അതേസമയം വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ചതിനു പിന്നിൽ മറ്റെന്തെങ്കിലും ഉദേശം ഉണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അനസിന്‍റെയും അൽത്താഫിന്‍റെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
അടിമുടി മാറി വാട്‌സാപ്
ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നതുൾപ്പെടെ അടിമുടി മാറ്റങ്ങൾക്കൊരുങ്ങി വാട്‌സാപ്. പുതിയ അപ്‌ഡേഷൻ വരുന്നതോടെ വാട്‌സാപ്പിൽ വരുന്നത് ഒട്ടേറെ മാറ്റങ്ങളാണ്. വലിയ ഫയലുകൾ അയക്കാനുള്ള സൗകര്യമാണ് ഇതിൽ ശ്രദ്ധേയമായ മറ്റൊന്ന്. ഒപ്പം ഗ്രൂപ്പുകളിലെ സന്ദേശങ്ങൾ അഡ്‌മിൻമാർക്ക് ഡിലീറ്റ് ചെയ്യാനുള്ള സൗകര്യവും പുതുതായി വരുന്നുണ്ട്.
വരുന്ന ആഴ്ച്ചകളിൽ തന്നെ പുതിയ സൗകര്യങ്ങൾ വാട്‌സാപ്പിൽ എത്തുമെന്നാണ് അറിയിപ്പ്. ഓരോ സന്ദേശത്തിനും ഇമോജികൾ വഴി സന്ദേശത്തിനുള്ളിൽ തന്നെ പ്രതികരിക്കാവുന്ന ഇമോജി റിയാക്ഷൻസ് ആണ് ഏറ്റവും ഒടുവിലത്തെ അപ്‌ഡേറ്റിൽ ലഭ്യമാക്കിയിട്ടുള്ളത്. ഇതിനു പിന്നാലെ വരുന്ന അപ്ഡേറ്റുകൾ ഇവയൊക്കെയാണ്.
- വാട്‌സാപ് ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം ഇരട്ടിയാകും. നിലവിൽ 256 പേർക്കാണ് ഒരു ഗ്രൂപ്പിൽ അംഗങ്ങളാകാൻ കഴിയുന്നത്. ഇത് 512 ആയി ഉയരും. നേരത്തെ 256 എന്ന പരിധിയെ തുടർന്ന് ഒരു സ്ഥാപനത്തിന് ഒന്നിലേറെ ഗ്രൂപ്പുകൾ സൃഷ്‌ടിക്കേണ്ടി വന്നിരുന്നു.
- ഗ്രൂപ്പിലെ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്നതിനെ നിയന്ത്രിക്കാൻ അഡ്‌മിൻമാർക്ക് കഴിയും. നേരത്തെ ഈ സംവിധാനം ഇല്ലായിരുന്നു. ഇതോടെ അബദ്ധത്തിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്നത് അതുപോലെ തന്നെ ഗ്രൂപ്പിൽ കിടക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇനിയിപ്പോൾ അംഗങ്ങൾ എന്തെങ്കിലും അബദ്ധം പോസ്റ്റ് ചെയ്‌താലും അത് അഡ്മിനു ഡിലീറ്റാക്കാൻ സാധിക്കും.
- 2 ജിബി വരെയുള്ള ഫയലുകൾ ഒറ്റത്തവണയായി അയക്കാം. നിലവിൽ 100 എം.ബി വരെയാണ് പരിധി. ഇത് ഉയരുന്നതോടെ ഒരു സിനിമ പൂർണമായി വാട്‌സാപ്പിലൂടെ അയക്കാൻ സാധിക്കും. നിലവിൽ ടെലഗ്രാമിലൂടെയാണ് സിനിമാ ഫയലുകൾ ഷെയർ ചെയ്‌തിരുന്നത്.
- വോയ്‌സ് കോളിൽ ഒരേസമയം 32 പേരെവരെ ചേർക്കാം. നിലവിൽ എട്ട് പേരെയാണ് ചേർക്കാവുന്നത്. 32 പേരിൽ കൂടുതലുള്ള കോളുകൾക്ക് ഗ്രൂപ്പ് കോൾ സംവിധാനം ഉപയോഗിക്കാൻ കഴിയും.
Post A Comment: