www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വ്യാജ നമ്പർ പ്ലേറ്റ്; വാഹനം ലഹരി കടത്തിന് ഉപയോഗിച്ചതായി സൂചന

Share it:



ഇടുക്കി: വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് ഓടിയിരുന്ന ഇരുചക്ര വാഹനം ലഹരി കടത്തിന് ഉപയോഗിച്ചിരുന്നതായി സംശയം. നെടുങ്കണ്ടത്താണ് കഴിഞ്ഞ ദിവസം വാഹനം പിടിച്ചെടുത്തത്. സംഭവത്തിൽ ഓരാളെ അറസ്റ്റ് ചെയ്‌തിരുന്നു. കെഎൽ 8- എച്ച് 44 എന്ന വ്യാജ നമ്പറില്‍ ഓടിയിരുന്ന ഹോണ്ടാ ഡിയോ സ്‌കൂട്ടറാണ് നെടുങ്കണ്ടം പൊലിസ് പിടികൂടിയത്. കെഎല്‍ 38 എച്ച് 3441 എന്നതാണ് വാഹനത്തിന്‍റെ യഥാര്‍ത്ഥ നമ്പര്‍. 

സംഭവുമായി ബന്ധപ്പെട്ട് പുഷ്പകണ്ടം സ്വദേശിയായ തെള്ളിയില്‍ അല്‍ത്താഫാണ് അറസ്റ്റിലായത്. പ്രതിയുടെ അമ്മയുടെ പേരിലുള്ള വാഹനമാണിത്. മാസങ്ങളായി വ്യാജ നമ്പര്‍ പതിപ്പിച്ചാണ് ഈ വാഹനം ഓടിയിരുന്നത്. 

ലഹരി ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനായാണ് നമ്പര്‍ മാറ്റിയതെന്നാണ് സൂചന. പൊലിസോ, എക്സൈസോ പരിശോധന നടത്തുന്ന സമയങ്ങളില്‍ അമിത വേഗതയില്‍ എത്തുന്ന ഇരുചക്ര വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്നത് പതിവാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. കൂടുതല്‍ വാഹനങ്ങള്‍ നിരീക്ഷിച്ച് വരികയാണ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:

Idukki

Post A Comment: