ചെന്നൈ: തെന്നിന്ത്യൻ സിനിമയിലെ ഗ്ലാമർ താരമാണ് നടി നമിത. മലയാളത്തിലും താരത്തിന് നിരവധി ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ച പുതിയ ചിത്രങ്ങൾ ഇപ്പോൾ വൈറലാകുകയാണ്. നിറവയറിലുള്ള ഗ്ലാമർ ചിത്രങ്ങളാണ് നമിത പങ്കുവച്ചിരിക്കുന്നത്.
മാതൃത്വം- എന്‍റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്, ഞാൻ ആകെ മാറികഴിഞ്ഞു, ആ മാറ്റം എന്നിൽ പ്രകടമാണ്, നിന്നെയായിരുന്നു എനിക്ക് വേണ്ടത്, നിനക്കു വേണ്ടി ഒരുപാട് പ്രാർഥിച്ചു, എനിക്കിപ്പോൾ നിന്നെ അറിയാം- ഇതായിരുന്നു ചിത്രത്തോടൊപ്പമുള്ള താരത്തിന്‍റെ കുറിപ്പ്.
ആദ്യമായാണ് താൻ ഗർഭിണിയാണെന്ന കാര്യം താരം ആരാധകരെ അറിയിക്കുന്നത്. 2017ലാണ് നിർമാതാവ് വീരേന്ദ്ര ചൗധരിയും നമിതയും തമ്മിലുള്ള വിവാഹം നടന്നത്. പിന്നീട് താരം സിനിമയിൽ അത്ര സജീവമല്ലായിരുന്നു. മോഹൻലാലിന്‍റെ പുലിമുരുകനിലൂടെ രണ്ടാം വരവ് നടത്തിത്തി. പൊട്ട് എന്ന തമിഴ് സിനിമയാണ് പുതിയതായി പുറത്തിറങ്ങാനുള്ളത്. മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്യുന്ന ബൗ വൗ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
അടിമുടി മാറി വാട്‌സാപ്
ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നതുൾപ്പെടെ അടിമുടി മാറ്റങ്ങൾക്കൊരുങ്ങി വാട്‌സാപ്. പുതിയ അപ്‌ഡേഷൻ വരുന്നതോടെ വാട്‌സാപ്പിൽ വരുന്നത് ഒട്ടേറെ മാറ്റങ്ങളാണ്. വലിയ ഫയലുകൾ അയക്കാനുള്ള സൗകര്യമാണ് ഇതിൽ ശ്രദ്ധേയമായ മറ്റൊന്ന്. ഒപ്പം ഗ്രൂപ്പുകളിലെ സന്ദേശങ്ങൾ അഡ്‌മിൻമാർക്ക് ഡിലീറ്റ് ചെയ്യാനുള്ള സൗകര്യവും പുതുതായി വരുന്നുണ്ട്.
വരുന്ന ആഴ്ച്ചകളിൽ തന്നെ പുതിയ സൗകര്യങ്ങൾ വാട്‌സാപ്പിൽ എത്തുമെന്നാണ് അറിയിപ്പ്. ഓരോ സന്ദേശത്തിനും ഇമോജികൾ വഴി സന്ദേശത്തിനുള്ളിൽ തന്നെ പ്രതികരിക്കാവുന്ന ഇമോജി റിയാക്ഷൻസ് ആണ് ഏറ്റവും ഒടുവിലത്തെ അപ്‌ഡേറ്റിൽ ലഭ്യമാക്കിയിട്ടുള്ളത്. ഇതിനു പിന്നാലെ വരുന്ന അപ്ഡേറ്റുകൾ ഇവയൊക്കെയാണ്.
- വാട്‌സാപ് ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം ഇരട്ടിയാകും. നിലവിൽ 256 പേർക്കാണ് ഒരു ഗ്രൂപ്പിൽ അംഗങ്ങളാകാൻ കഴിയുന്നത്. ഇത് 512 ആയി ഉയരും. നേരത്തെ 256 എന്ന പരിധിയെ തുടർന്ന് ഒരു സ്ഥാപനത്തിന് ഒന്നിലേറെ ഗ്രൂപ്പുകൾ സൃഷ്‌ടിക്കേണ്ടി വന്നിരുന്നു.
- ഗ്രൂപ്പിലെ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്നതിനെ നിയന്ത്രിക്കാൻ അഡ്‌മിൻമാർക്ക് കഴിയും. നേരത്തെ ഈ സംവിധാനം ഇല്ലായിരുന്നു. ഇതോടെ അബദ്ധത്തിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്നത് അതുപോലെ തന്നെ ഗ്രൂപ്പിൽ കിടക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇനിയിപ്പോൾ അംഗങ്ങൾ എന്തെങ്കിലും അബദ്ധം പോസ്റ്റ് ചെയ്‌താലും അത് അഡ്മിനു ഡിലീറ്റാക്കാൻ സാധിക്കും.
- 2 ജിബി വരെയുള്ള ഫയലുകൾ ഒറ്റത്തവണയായി അയക്കാം. നിലവിൽ 100 എം.ബി വരെയാണ് പരിധി. ഇത് ഉയരുന്നതോടെ ഒരു സിനിമ പൂർണമായി വാട്‌സാപ്പിലൂടെ അയക്കാൻ സാധിക്കും. നിലവിൽ ടെലഗ്രാമിലൂടെയാണ് സിനിമാ ഫയലുകൾ ഷെയർ ചെയ്‌തിരുന്നത്.
- വോയ്‌സ് കോളിൽ ഒരേസമയം 32 പേരെവരെ ചേർക്കാം. നിലവിൽ എട്ട് പേരെയാണ് ചേർക്കാവുന്നത്. 32 പേരിൽ കൂടുതലുള്ള കോളുകൾക്ക് ഗ്രൂപ്പ് കോൾ സംവിധാനം ഉപയോഗിക്കാൻ കഴിയും.
Post A Comment: