www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1809) Idukki (1767) Mostreaded (1615) Crime (1377) National (1201) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബോട്ട് യാത്രികനെ ആക്രമിച്ച് അനാക്കോണ്ട; വീഡിയോ

anaconda
Share it:



ബ്രസീലിയ: നദിയിലൂടെ പോകുകയായിരുന്ന ബോട്ടിലെ യാത്രക്കാർക്ക് നേരെ അനാക്കോണ്ടയുടെ ആക്രമണം. ബ്രസീലിലാണ് സംഭവം നടന്നത്. അനാക്കോണ്ട ബോട്ട് യാത്രികരെ കടിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. സിനിമകളെ പോലും വെല്ലുന്ന ദൃശ്യമാണ് ഇതെന്നാണ് പലരും കമന്‍റ് ചെയ്‌തിരിക്കുന്നത്.  

ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പാണ് അനാക്കോണ്ട. വെള്ളത്തിൽ പതുങ്ങിയിരുന്ന അനാക്കോണ്ട ടൂറിസ്റ്റ് ഗൈഡായ ജോവോ സെവെറിനോയെയാണ് ആക്രമിച്ചത്. ബ്രസീലിലെ ജോയിയാസിലുള്ള അരഗ്വേയ് നദിയിലാണ് സംഭവം നടന്നത്. വിനോദ സഞ്ചാരികളുമായി ബോട്ടിൽ സഞ്ചരിക്കുകയായിരുന്നു ഇയാൾ. ഇതിനിടെ വെള്ളത്തിനടിയിൽ തടി കഷണങ്ങളുടെ ഇടയിൽ ചുരുണ്ടുകൂടി കിടക്കുന്ന അനാക്കോണ്ടയെ കണ്ടു. 

യാത്രക്കാർക്ക് വേണ്ടി അനാക്കോണ്ടയുടെ വീഡിയോ പകർത്തുന്നതിനിടെ പൊടുന്നനെ പാമ്പ് ചാടി കടിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ആക്രമണത്തിൽ സഞ്ചാരികളും ഭയന്നു പോയി. 

പാമ്പിന്‍റെ പല്ലുകൾ ശരീരത്തിൽ ആഴ്ന്നിറങ്ങിയിട്ടില്ലെന്ന് ഡോക്‌ടർമാർ പറഞ്ഞു. ഗ്രീൻ അനാക്കോണ്ടയാണ് ജോവോയെ ആക്രമിച്ചത്. ഇതിനു ശേഷം പാമ്പ് ഇഴഞ്ഞു പോകുകയും ചെയ്‌തു. പൂർണ വളർച്ചയെത്തിയ അനാക്കോണ്ടകൾക്ക് 30 അടിയോളം നീളമുണ്ടാകും. ചതുപ്പ് സ്ഥലങ്ങളിലാണ് ഇവയുടെ വാസം.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. 

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയും ഒഡീഷ- ആന്ധ്ര പ്രദേശ് തീരത്തിനു സമീപത്തുള്ള ചക്രവാതചുഴിയും അനുബന്ധ കാലാവർഷക്കാറ്റുകളുമാണ് മഴ ശക്തമാകാൻ കാരണമാകുന്നത്. തീര ദേശത്ത് ശക്തമായ തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. 

Share it:

Video

Post A Comment: