www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്നും വീണ് മൂന്നര വയസുകാരി മരിച്ചു

Share it:



ചെന്നൈ: രക്ഷിതാക്കൾ ഒറ്റയ്ക്കാക്കി പുറത്തു പോയതിനു പിന്നാലെ മൂന്നര വയസുകാരി അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്നും വീണു മരിച്ചു. തമിഴ്നാട്ടിലെ പൂനാംമല്ലിയിലാണ് സംഭവം. ഇവിടുത്തെ ഒരു അപ്പാർട്ട്മെന്‍റ് കോംപ്ലക്‌സിൽ താമസിക്കുന്ന എ. രവിയുടെ മകൾ വിൻസിയ അദിതിയാണ് മരിച്ചത്. 

ഫ്ലാറ്റിനു മുൻവശത്തെ റോഡിൽ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വഴിയാത്രക്കാരാണ് കുട്ടിയെ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.  

പിന്നീട് സിസി ടിവി പരിശോധിച്ചതോടെയാണ് കുട്ടി ബാൽക്കണിയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നുവെന്ന് കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് മുനിസിപ്പാലിറ്റിയിലെ റവന്യൂ അസിസ്റ്റന്‍റാണ്. രാവിലെ മൂത്ത മകനെ ഫുട്‌ബോൾ പരിശീലനത്തിനു കൊണ്ടുപോകാനായി ഇദ്ദേഹം പുറത്തേക്ക് പോയിരുന്നു. 

കുട്ടിയുടെ അമ്മ രാവിലെ പ്രഭാത സവാരിക്കായി ഇറങ്ങി. ഈ സമയത്ത് കുട്ടി ഉറങ്ങുകയായിരുന്നുവെന്ന് രക്ഷിതാക്കൾ പറയുന്നു. ഉറക്കമുണർന്ന കുട്ടി രക്ഷിതാക്കളെ കാണാതെ അന്വേഷിച്ച് നടന്നപ്പോൾ ബാൽക്കണിയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഇടുക്കിയിലെ വിവിധ പ്രദേശങ്ങളിൽ നാളെ അവധി

ഇടുക്കി: ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ദേവികുളം താലൂക്ക്, ഉടുമ്പഞ്ചോല താലൂക്കിലെ ബൈസൺവാലി - ചിന്നക്കനാൽ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ-15) അവധി പ്രഖ്യാപിച്ചു. പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കലക്റ്ററുടെ പ്രഖ്യാപനം. 

അംഗൻവാടികൾ, നഴ്സറികൾ,  CBSE, ICSE സ്ഥാപനങ്ങൾ, സ്കൂളുകൾ, പ്രൊഫഷ്ണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ  സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കലക്റ്റർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്‍റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. വയനാട് ജില്ലയിലും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

വയനാട്ടിൽ നാളെ സ്‌കൂൾ അവധി 

കൽപ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ പ്രൊഫഷ്‌ണൽ കോളെജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 15) അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കും.

മോഡൽ റസിഡൻസ് സ്‌കൂളുകൾക്ക് അവധി ബാധകമാകില്ല. അവധി ദിവസം വിദ്യാർഥികൾ വെള്ളക്കെട്ടും ജലാശയങ്ങളും കാണാൻ പോകുന്നത് രക്ഷിതാക്കൾ നിയന്ത്രിക്കണമെന്ന് ജില്ലാ കലക്റ്റർ അറിയിച്ചു. 

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട്, ജില്ലകളിലാണ് തീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നത്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്.

Share it:

National

Post A Comment: