www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1783) Idukki (1747) Mostreaded (1611) Crime (1363) National (1184) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൂന്നാറിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ; ഒരു മരണം

Share it:



ഇടുക്കി: മൂന്നാറിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ലക്ഷ്‌മി എസ്റ്റേറ്റിലാണ് വീടിനു പുറകിലെ മണ്ണ് ഇടിഞ്ഞു വീണ് ആർ.കെ. പണ്ഡാരം എന്നയാൾ മരിച്ചത്. വീടിന് പുറകിലുള്ള ശുചിമുറിയിലേക്ക് പോകുന്നതിനിടെ ഇയാളുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 

ഈ സമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ഫയര്‍ഫോഴ്സെത്തി മൃതദേഹം പുറത്തെടുത്തു. അതേസമയം മൂന്നാർ ദേവികുളം ഗ്യാപ് റോഡിൽ മണ്ണിടിച്ചിലിൽ ഗതാഗതം തടസപ്പെട്ടു. രാത്രി 9.30 നോടെയാണ് മല മുകളിൽ നിന്നും മണ്ണിടിഞ്ഞു വീണത്. ഗ്യാപ് റോഡ് വഴിയുള്ള യാത്രക്ക് നിരോധനം ഏർപ്പെടുത്തി.   

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഇടുക്കിയിലെ വിവിധ പ്രദേശങ്ങളിൽ നാളെ അവധി

ഇടുക്കി: ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ദേവികുളം താലൂക്ക്, ഉടുമ്പഞ്ചോല താലൂക്കിലെ ബൈസൺവാലി - ചിന്നക്കനാൽ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ-15) അവധി പ്രഖ്യാപിച്ചു. പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കലക്റ്ററുടെ പ്രഖ്യാപനം. 

അംഗൻവാടികൾ, നഴ്സറികൾ,  CBSE, ICSE സ്ഥാപനങ്ങൾ, സ്കൂളുകൾ, പ്രൊഫഷ്ണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ  സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കലക്റ്റർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്‍റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. വയനാട് ജില്ലയിലും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

വയനാട്ടിൽ നാളെ സ്‌കൂൾ അവധി 

കൽപ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ പ്രൊഫഷ്‌ണൽ കോളെജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 15) അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കും.

മോഡൽ റസിഡൻസ് സ്‌കൂളുകൾക്ക് അവധി ബാധകമാകില്ല. അവധി ദിവസം വിദ്യാർഥികൾ വെള്ളക്കെട്ടും ജലാശയങ്ങളും കാണാൻ പോകുന്നത് രക്ഷിതാക്കൾ നിയന്ത്രിക്കണമെന്ന് ജില്ലാ കലക്റ്റർ അറിയിച്ചു. 

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട്, ജില്ലകളിലാണ് തീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നത്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. 

Share it:

Idukki

Post A Comment:

Also Read

അബദ്ധത്തിൽ ആസിഡ് കുടിച്ചു; അഞ്ച് വയസുകാരൻ ഗുരുതരാവസ്ഥയിൽ

പാലക്കാട്: അബദ്ധത്തിൽ ആസിഡ് കുടിച്ച അഞ്ചുവയസുകാരൻ ഗുരുതരാവസ്ഥയിൽ. കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്‍റെ മകൻ ഫൈസാൻ ആ