www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1788) Idukki (1750) Mostreaded (1612) Crime (1368) National (1188) Entertainment (828) world (421) Viral (419) Video (351) Health (196) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

16 കാരിയെ പീഡിപ്പിച്ചു; അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ

Share it:



പത്തനംതിട്ട:  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുട്ടിയുടെ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. കോയിപ്രം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് അറസ്റ്റ്. പെരുനാട് കൊല്ലം പറമ്പിൽ ദേവസ്യയുടെ മകൻ ഷിബു ദേവസ്യ (46)യും വീട്ടമ്മയുമാണ് അറസ്റ്റിലായത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ കുറ്റൂർ തലയാറുള്ള പ്രതിയുടെ വാടക വീട്ടിലെത്തിച്ചാണ് പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ അമ്മയുടെ സഹായത്തോടെയാണ് പീഡനം നടന്നത്. അമ്മ തന്നെയാണ് കുട്ടിയെ ഇവിടെ എത്തിച്ചത്. 

പിന്നീട് കുട്ടിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ആലപ്പുഴ പൂച്ചാക്കലിൽ ഒളിവിൽ കഴിയവയൊണ് ഇരുവരും പിടിയിലാകുന്നത്. പ്രതികളെ പീഡനം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

ഇടുക്കിയിൽ അതിശക്തമായ മഴ 

ഇടുക്കി: പത്ത് ദിവസത്തോളമായി തോരാതെ പെയ്യുന്ന മഴ ഇന്നലെയോടെ അതി തീവ്രമായതോടെ ഭീതിയിൽ ഇടുക്കി ജില്ല. ഇന്നലെ വൈകിട്ടോടെയാണ് ജില്ലയിൽ മഴ അതിശക്തമായി മാറിയത്. ഹൈറേഞ്ച് മേഖലയിലാണ് ഇടവിട്ട് തീവ്ര മഴ പെയ്യുന്നത്. പലയിടത്തും അതിശക്തമായ കാറ്റും വീശിയടിക്കുന്നുണ്ട്. 

വലിയ നാശ നഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ശക്തമായ മഴ തുടരുന്നത് ജനങ്ങളെ ഭീതിയിലാക്കുകയാണ്. മലഞ്ചെരുവുകളിലും മറ്റും താമസിക്കുന്നവർ ഭീതിയോടെയാണ് ദിവസങ്ങൾ കഴിച്ചുകൂട്ടുന്നത്. തോട്ടം മേഖലയിൽ നൂറുകണക്കിനു തൊഴിലാളികളാണ് ഇടിഞ്ഞു പൊളിയാറായ ലയങ്ങൾക്കുള്ളിൽ താമസിക്കുന്നത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പലരും ജോലിക്ക് പോലും പോകാൻ കഴിയാതെ വീടുകളിൽ തങ്ങുകയാണ്. 

നെടുങ്കണ്ടം മേഖലയിൽ രാത്രി മുതൽ അതിശക്തമായ മഴ അനുഭവപ്പെടുന്നുണ്ട്. ചെറുതോണി, കട്ടപ്പന, തങ്കമണി, ഉപ്പുതറ മേഖലകളിൽ ഇടവിട്ട് ശക്തമായ മഴയാണ് പെയ്യുന്നത്. പീരുമേട് താലൂക്കിന്‍റെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ തുടങ്ങിയ മഴ ഇതുവരെ തോർന്നിട്ടില്ല. മൂന്നാർ മേഖലയിലും മഴ ശക്തമാണ്. 

മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. പെരിയാർ അടക്കമുള്ള നദികളും നിറഞ്ഞു കവിഞ്ഞു. 

Share it:

Crime

Post A Comment: