ഭോപ്പാൽ: ആശുപത്രിക്ക് മുമ്പിൽ മണിക്കൂറുകളോളം കാത്തിരുന്നിട്ടും ചികിത്സ ലഭിക്കാതെ വന്നതോടെ അഞ്ച് വയസുകാരൻ മരിച്ചു. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം നടന്നത്.
ആശുപത്രിക്ക് മുന്നില്‍ മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടര്‍മാര്‍ ആരും കുട്ടിയെ പരിശോധിക്കാനായി എത്തിയില്ല. ഒടുവില്‍ മാതാപിതാക്കള്‍ നോക്കി നില്‍ക്കെ അമ്മയുടെ കൈയില്‍ കിടന്ന് കുഞ്ഞ് മരിക്കുകയായിരുന്നു.
കുഞ്ഞ് മരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആശുപത്രിയിലെ ഡോക്ടറോ മെഡിക്കല്‍ ഓഫീസറോ എത്തിയില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
അഞ്ചാം വിവാഹം; 55 കാരനെ പഞ്ഞിക്കിട്ട് മുൻ ഭാര്യമാർ
സീതാപുരി: രഹസ്യമായി അഞ്ചാം വിവാഹത്തിനൊരുങ്ങിയ 55 കാരനെ മുൻ ഭാര്യമാരും മക്കലും ചേർന്ന് വിവാഹ വേദിയിൽ പഞ്ഞിക്കിട്ടു. ഉത്തർപ്രദേശിലെ സീതാപുരിയിലായിരുന്നു സംഭവം. ഷാഫി അഹമ്മദ് എന്നയാളാണ് താൻ മുമ്പ് നാല് വിവാഹം കഴിച്ച വിവരം മറച്ചു വച്ച് യുവതിയുമായി വിവാഹത്തിനൊരുങ്ങിയത്.
ചൊവ്വാഴ്ച്ച വിവാഹം നടന്നുകൊണ്ടിരിക്കെയാണ് നാല് ഭാര്യമാരും ഏഴ് മക്കളും വിവരം അറിഞ്ഞ് സ്ഥലതെത്തിയത്. തുടര്‍ന്ന് വധുവിന്‍റെ വീട്ടുകാരെ മക്കള്‍ വിവരമറിയിക്കുകയായിരുന്നു.
ഇതോടെയാണ് വരന്‍ വിവാഹത്തട്ടിപ്പുകാരനാണെന്ന് വെളിപ്പെട്ടത്. വിവരമറിഞ്ഞ വധു വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്നറിഞ്ഞ വധുവിന്‍റെ ബന്ധുക്കളും മണവാളനെ പഞ്ഞിക്കിട്ടു. പിന്നീട് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
ആദ്യ രണ്ട് വിവാഹത്തിലും നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയ ഇയാള്‍ രഹസ്യമായാണ് മൂന്നാമതും നാലാമതും വിവാഹിതനായതെന്ന് മക്കള്‍ ആരോപിക്കുന്നു.
Post A Comment: