www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1897) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ആരുമറിയാതെ അഞ്ചാം വിവാഹം; 55 കാരനെ പഞ്ഞിക്കിട്ട് മുൻ ഭാര്യമാരും മക്കളും

Share it:

man-attempt-fifth-marriage


സീതാപുരി: രഹസ്യമായി അഞ്ചാം വിവാഹത്തിനൊരുങ്ങിയ 55 കാരനെ മുൻ ഭാര്യമാരും മക്കലും ചേർന്ന് വിവാഹ വേദിയിൽ പഞ്ഞിക്കിട്ടു. ഉത്തർപ്രദേശിലെ സീതാപുരിയിലായിരുന്നു സംഭവം. ഷാഫി അഹമ്മദ് എന്നയാളാണ് താൻ മുമ്പ് നാല് വിവാഹം കഴിച്ച വിവരം മറച്ചു വച്ച് യുവതിയുമായി വിവാഹത്തിനൊരുങ്ങിയത്.  

ചൊവ്വാഴ്ച്ച വിവാഹം നടന്നുകൊണ്ടിരിക്കെയാണ് നാല് ഭാര്യമാരും ഏഴ് മക്കളും വിവരം അറിഞ്ഞ് സ്ഥലതെത്തിയത്. തുടര്‍ന്ന് വധുവിന്‍റെ വീട്ടുകാരെ മക്കള്‍ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് വരന്‍ വിവാഹത്തട്ടിപ്പുകാരനാണെന്ന് വെളിപ്പെട്ടത്. വിവരമറിഞ്ഞ വധു വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. 

തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്നറിഞ്ഞ വധുവിന്‍റെ ബന്ധുക്കളും മണവാളനെ പഞ്ഞിക്കിട്ടു. പിന്നീട് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ആദ്യ രണ്ട് വിവാഹത്തിലും നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയ ഇയാള്‍ രഹസ്യമായാണ് മൂന്നാമതും നാലാമതും വിവാഹിതനായതെന്ന് മക്കള്‍ ആരോപിക്കുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly


Share it:

National

Post A Comment: