www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ജലനിരപ്പ് 141 അടിയിലേക്ക്; മുല്ലപ്പെരിയാർ അണക്കെട്ടിൽ ജാഗ്രത

Share it:



ഇടുക്കി: ഇന്നലെ രാത്രിയിലും മഴ പെയ്‌തതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് അതിവേഗം ഉയരുന്നു. ഇന്ന് രാവിലെ 11 ഓടെ അണക്കെട്ടിലെ ജലനിരപ്പ് 140.45 അടിയിലെത്തി. ഇന്നലെ രാത്രി ഏഴിന് 140.25 അടിയായിരുന്നു ജലനിരപ്പ്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചതിനു പിന്നാലെ അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ പെയ്‌തതാണ് ജലനിരപ്പ് ഉയരാൻ കാരണം.  

നിലവിലെ സ്ഥിതി തുടർന്നാൽ രണ്ടോ, മൂന്നോ ദിവസത്തിനുള്ളിൽ ജലനിരപ്പ് 142 അടിയിലെത്തും. നിലവില്‍ സെക്കന്‍റില്‍ 511 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. മഴക്കാലം കഴിഞ്ഞതിനാല്‍ പരമാവധി സംഭരണ ശേഷിയായ 142 അടി വെള്ളം മുല്ലപ്പെരിയാറില്‍ സംഭരിക്കാം. 

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. സ്പില്‍വേ വഴി ജലം ഇടുക്കിയിലേക്ക് തുറന്നു വിടേണ്ട സാഹചര്യമുണ്ടായാല്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ഇന്നലെ പെരിയാറില്‍ 0.4 മില്ലി മീറ്ററും തേക്കടിയില്‍ 2.4 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. 7153 ദശലക്ഷം ഘനയടി ജലം മുല്ലപ്പെരിയാര്‍ ജല സംഭരണിയിലുണ്ടെന്നാണു തമിഴ്‌നാടിന്‍റെ കണക്ക്. വൈഗ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ അധികം ജലം കൊണ്ടുപോകാന്‍ തമിഴ്‌നാടിനു കഴിയുന്നില്ല. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ തോത് 1261 ഘനയടിയാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

വരണമാല്യം ചാർത്തുന്നതിനിടെ വധു കുഴഞ്ഞുവീണ് മരിച്ചു 

ലക്‌നൗ: വരണമാല്യം ചാർത്തുന്നതിനിടെ കുഴഞ്ഞു വീണ 21 കാരിയായ വധു മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. 

ലക്നൗവിലെ മാലിഹാബാദിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വിവാഹ വേദിയിൽ വരണമാല്യം ചാർത്തുന്നതിനിടെ വധു ശിവാംഗി ശർമ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പരസ്‌പരം വരണമാല്യം ചാർത്തിയ ശേഷമായിരുന്നു ഇവർ കുഴഞ്ഞു വീണത്. ഹൃദയാഘാതം സംഭവിച്ചതായിട്ടാണ് ഡോക്‌ടർമാർ പറയുന്നത്. വിവാഹം നിശ്ചയിച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളായി ശിവാംഗിയെ ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടിയിരുന്നു. 

പനിയും കുറഞ്ഞ രക്ത സമ്മർദവും കാരണം ചികിത്സയിലായിരുന്നു. കല്യാണത്തിന് ഒരാഴ്ച്ച മുമ്പാണ് അൽപം ആശ്വാസം ലഭിച്ചത്. എന്നാൽ കല്യാണ വേദിയിൽ വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. 


Share it:

Kerala

Mostreaded

Post A Comment: