www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1836) Mostreaded (1617) Crime (1449) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഫണ്ട് തിരിമറി; 21 കോടി തട്ടിയ റിജിലിന്‍റെ അക്കൗണ്ടിൽ ആകെയുള്ളത് 1000 രൂപയിൽ താഴെ

Share it:


കോഴിക്കോട്: കോർപ്പറേഷൻ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ. മുൻ ബാങ്ക് മാനേജർ റിജിൽ ഒറ്റക്കാണ് തട്ടിപ്പ് നടത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

21.29 കോടി രൂപയാണ് ഇയാൾ ബാങ്ക് അക്കൗണ്ടിൽ നിന്നും തിരിമറി നടത്തിയത്. അതേസമയം ഇയാളുടെ അക്കൗണ്ടിൽ ഇപ്പോൾ ആകെയുള്ളത് 1000 രൂപയിൽ താഴെ മാത്രമാണ്.  

തട്ടിപ്പില്‍ കോഴിക്കോട് കോര്‍പറേഷന് നഷ്ടമായത് ആകെ 12.60 കോടി രൂപയാണെന്നും കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസിപി ആന്‍റണി ടിഎ വ്യക്തമാക്കി. ഇതില്‍ 2.53 കോടി രൂപ ബാങ്ക് കോര്‍പറേഷന് തിരികെ നല്‍കി. ഇനി കോര്‍പറേഷന് കിട്ടാനുള്ളത് 10.7 കോടി രൂപയാണ്. ബാങ്കില്‍ ആകെ 21.29 കോടി രൂപയുടെ തിരിമറിയാണ് നടന്നത്. 

ആകെ 17 അക്കൗണ്ടുകളിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. റിജില്‍ പണം ചെലവഴിച്ചത് ഓണ്‍ലൈന്‍ റമ്മിക്കും ഓഹരി വിപണിയിലേക്കുമാണെും എസിപി വ്യക്തമാക്കി.  കോഴിക്കോട് ലിങ്ക് റോഡ് പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ശാഖയില്‍ ഇന്ന് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. അസിസ്റ്റന്‍റ് കമ്മീഷണര്‍ ടി.എ ആന്‍റണിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

വരണമാല്യം ചാർത്തുന്നതിനിടെ വധു കുഴഞ്ഞുവീണ് മരിച്ചു 

ലക്‌നൗ: വരണമാല്യം ചാർത്തുന്നതിനിടെ കുഴഞ്ഞു വീണ 21 കാരിയായ വധു മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. 

ലക്നൗവിലെ മാലിഹാബാദിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വിവാഹ വേദിയിൽ വരണമാല്യം ചാർത്തുന്നതിനിടെ വധു ശിവാംഗി ശർമ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പരസ്‌പരം വരണമാല്യം ചാർത്തിയ ശേഷമായിരുന്നു ഇവർ കുഴഞ്ഞു വീണത്. ഹൃദയാഘാതം സംഭവിച്ചതായിട്ടാണ് ഡോക്‌ടർമാർ പറയുന്നത്. വിവാഹം നിശ്ചയിച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളായി ശിവാംഗിയെ ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടിയിരുന്നു. 

പനിയും കുറഞ്ഞ രക്ത സമ്മർദവും കാരണം ചികിത്സയിലായിരുന്നു. കല്യാണത്തിന് ഒരാഴ്ച്ച മുമ്പാണ് അൽപം ആശ്വാസം ലഭിച്ചത്. എന്നാൽ കല്യാണ വേദിയിൽ വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. 


Share it:

Kerala

Post A Comment: