www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1942) Idukki (1871) Mostreaded (1617) Crime (1467) National (1235) Entertainment (850) world (444) Viral (443) Video (358) Health (209) Gallery (163) mollywood (160) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

ഇടുക്കിയിൽ വീണ്ടും ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

Share it:



ഇടുക്കി: ജില്ലയിൽ വീണ്ടും ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. മൂന്നാർ- ദേവികുളം റോഡിലെ ഇറച്ചിപ്പാറയ്ക്ക് സമീപത്തെ ഇറക്കത്തിലാണ് അപകടം നടന്നത്. യാത്രക്കാർ ചാടി ഇറങ്ങിയതിനാൽ ദുരന്തം ഒഴിവായി.  

വിനോദസഞ്ചാരികളാണ് വാഹനത്തിലുണ്ടായിരുന്നത്. കാര്‍ ഓട്ടത്തിനിയില്‍ പെട്ടെന്ന് തീപിടിക്കുകയായിരുന്നു. കോട്ടയം സ്വദേശികളായ കുടുംബം മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു. ഇതിനിടെയാണ് യാത്രക്കിടെ ഇവര്‍ സഞ്ചരിച്ച ഹ്യൂണ്ടായ് സാന്‍ട്രോ കാര്‍ തീപിടിച്ചത്. 

വാഹനത്തില്‍ നിന്നും പുക ഉയര്‍ന്നതോടെ ഡ്രൈവറും ബന്ധുക്കളും വാഹനത്തില്‍ നിന്നും ഇറങ്ങി ഓടി. മിനിറ്റുകള്‍ക്കുള്ളില്‍ വാഹനം കത്തുകയായിരുന്നു. മൂന്നാറില്‍ നിന്നും എത്തിയ അഗ്നിശമനസേന അംഗങ്ങളുടെ നേത്യത്വത്തില്‍ തീയണച്ചത്. വാഹനം തീപിടിച്ച് പൂർണമായി കത്തിയമര്‍ന്നു.

കഴിഞ്ഞ ദിവസം കുട്ടിക്കാനത്തും സമാനമായ അപകടം ഉണ്ടായിരുന്നു. ഓട്ടത്തിനിടെ കാർ കത്തിയെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

കണ്ടിട്ടുണ്ടോ മേഘമലയിലെ അത്ഭുത കാഴ്ച്ചകൾ....


റോഡിലൂടെ വലിച്ചിഴച്ചത് 20 കിലോമീറ്റർ; യുവതി നേരിട്ടത് കൊടും ക്രൂരത

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ നടുക്കിയ അപകടത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ദൃക്സാക്ഷി. യുവതിയുടെ സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ച കാർ 20 കിലോമീറ്ററോളം ദൂരം യുവതിയെ റോഡിലൂടെ വലിച്ചിഴച്ചതായി സംഭവം കണ്ടു നിന്ന ദീപക് ദഹിയ വെളിപ്പെടുത്തി. അഞ്ജലി സിങ് എന്ന 20 കാരിയാണ് അപകടത്തിൽ അതിക്രൂരമായി കൊല്ലപ്പെട്ടത്. വസ്ത്രങ്ങൾ ഇല്ലാതെ നഗ്നമായി റോഡിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

അഞ്ജലി ഓടിച്ച സ്‌കൂട്ടറിൽ യുവാക്കൾ ഓടിച്ച കാർ ഇടിക്കുകയും അഞ്ജലി കാറിൽ കുരുങ്ങിക്കിടക്കുകയുമായിരുന്നു. സംഭവത്തിൽ അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇവർ മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഒന്നര മണിക്കൂറോളമാണ് പെണ്‍കുട്ടിയെയും വലിച്ചിഴച്ചുകൊണ്ടുപോയത്. പുലര്‍ച്ചെ 3.20 ഓടെയായിരുന്നു അപകടം. വലിയൊരു ശബ്ദം കേട്ടാണ് നോക്കിയത്. വാഹനത്തിന്‍റെ ടയര്‍ പൊട്ടിയതായിരിക്കുമെന്നാണ് കരുതിയത്. 

എന്നാല്‍ കണ്ടത് നടുക്കുന്ന കാഴ്ചയാണ്. വാഹനത്തില്‍ കുരുങ്ങിയ പെണ്‍കുട്ടിയുമായി ഒരു കാര്‍ കുതിച്ചു പായുന്നു. സംഭവം കണ്ടയുടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചെന്നും അപകടം നടന്ന കഞ്ജ് വാലയില്‍ ബേക്കറി ഷോപ്പ് നടത്തുന്ന ദീപക് ദഹിയ പറഞ്ഞു. കുറേസമയത്തിനുശേഷം കാര്‍ തിരികെ വന്നപ്പോഴും കാറില്‍ പെണ്‍കുട്ടിയുടെ മൃതദേഹമുണ്ടായിരുന്നു. പ്രതികള്‍ 4-5 കിലോമീറ്റര്‍ റോഡില്‍ യുടേണ്‍ എടുത്ത് ആവര്‍ത്തിച്ച് വാഹനമോടിച്ചതായി ദഹിയ പറഞ്ഞു. വാഹനം തടഞ്ഞു നിര്‍ത്താന്‍ പലവട്ടം താന്‍ ശ്രമിച്ചു. 

എന്നാല്‍ പ്രതികള്‍ വാഹനം നിര്‍ത്തിയില്ല. ബൈക്കില്‍ താന്‍ വാഹനത്തിന് പിന്നാലെ പാഞ്ഞു. ഒന്നര മണിക്കൂറിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ജ്യോതി ഗ്രാമത്തിന് സമീപം താനേ കാറില്‍ നിന്നും താഴെ വീഴുകയായിരുന്നു. അതിനുപിന്നാലെ പ്രതികള്‍ വാഹനവുമായി സ്ഥലത്തു നിന്നും മുങ്ങി. ഇത് വെറുമൊരു വാഹനാപകടമാണെന്ന് കരുതാനാകില്ലെന്നും ദീപക് ദഹിയ പറയുന്നു. 

പുതുവത്സരാഘോഷങ്ങള്‍ക്കിടെയാണ് സംഭവം. കാറിന്‍റെ ചില്ലുകള്‍ ഉയര്‍ത്തിവെച്ചിരുന്നതിനാലും, ഉച്ചത്തില്‍ പാട്ടു വെച്ചതിനാലും ഒന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. 

കാഞ്ജ്‌വാലയിലാണ് യുവതിയുടെ മൃതദേഹം നഗ്‌നമായി നിലയില്‍ കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന യുവാക്കള്‍ അഞ്ച് പേരും മദ്യപിച്ച നിലയിലായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഹരേന്ദ്ര കുമാര്‍ പറഞ്ഞു. 

Share it:

Idukki

Post A Comment: