www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സഹോദരിമാരായ മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ചു; യുവാവിന് 70 വർഷം കഠിന തടവും പിഴയും ശിക്ഷ

Share it:



നെടുമങ്ങാട്: സഹോദരിമാരായ മൂന്ന് പേരെ ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 70 വർഷം കഠിന തടവും പിഴയും ശിക്ഷ. വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശി കുട്ടൻ എന്നു വിളിക്കുന്ന അപ്പുക്കുട്ടനെയാണ് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.  

തടവിനു പുറമേ 1,70000 രൂപ പിഴയും ഒടുക്കണം. ബന്ധുവും അയൽവാസിയുമായ ഇയാള്‍ ഒരേ വീട്ടിലെ സഹോദരന്മാരായ രണ്ടുപേരുടെ മൂന്ന് പെൺമക്കളെ ഒരു വർഷത്തിലധികമായി തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.  

അഞ്ച്, ഏഴ്, എട്ട് വയസുകളുള്ള പെൺകുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ വച്ച്  കളിക്കാൻ എന്ന വ്യാജേന എത്തിയ പ്രതി കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

വീണ്ടും ദുരന്തം; കുഴിമന്തി കഴിച്ച് 19 കാരി മരിച്ചു

കാസര്‍കോട്: ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചു. കാസര്‍ക്കാട് തലക്ലായിലെ അഞ്ജുശ്രീ പാര്‍വതിയാണ് മരിച്ചത്. കാസര്‍കോട്ടെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. 

ഇവര്‍ക്ക് പുറമെ കൂടുതല്‍ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ജനുവരി ഒന്ന് മുതല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികിത്സയിലായിരുന്നു.

എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. പുതുവര്‍ഷ ദിവസമാണ് ഇവര്‍ ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്. 19 വയസായിരുന്നു പെണ്‍കുട്ടിക്കെന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ ബന്ധുക്കള്‍ മംഗലാപുരത്താണ്. 

മംഗലാപുരത്ത് പെണ്‍കുട്ടിയെ ചികിത്സിച്ച ആശുപത്രി അധികൃതര്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്നാല്‍ കാസര്‍കോട് പെണ്‍കുട്ടിയെ ആദ്യം ചികിത്സിച്ച ആശുപത്രിയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റാണ് കുട്ടി അവശനിലയിലായതെന്ന് വിവരം ലഭിച്ചു.

Share it:

Crime

Post A Comment: