
ലക്‌നൗ: മകളെ പീഡിപ്പിച്ച കേസിൽ പരാതി പിൻവലിക്കാതിരുന്ന അമ്മയെ പീഡനക്കേസ് പ്രതികൾ തല്ലിക്കൊന്നു. യുപിയിലെ കാൺപൂരിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. 2018ലാണ് പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്. സംഭവത്തിൽ പരാതി നൽകിയതിനെ തുടർന്ന് ജയിലിലായ പ്രതികൾ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. ഇതോടെയാണ് കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇവർ ഭീഷണി തുടങ്ങിയത്.
ഇതിനു വഴങ്ങാതിരുന്ന പെൺകുട്ടിയെയും അമ്മയെയും ഇവർ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ 40 വയസുകാരിയായ അമ്മ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. കഴിഞ്ഞ ആഴ്ച്ചയായിരുന്നു ക്രൂരമായ ആക്രമണം. എന്നാൽ ഇന്നലെ മരണം ഉണ്ടായതിനു പിന്നാലെയാണ് വാർത്ത പുറത്തു വരുന്നത്. കേസിൽ ആബിദ്, മിന്‍റു, മഹ്ബൂബ്, ചാന്ദ് ബാബു, ജമീല്‍, ഫിറോസ് എന്നിവരാണ് പ്രതികള്‍. 13 വയസ്സായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇവര്‍ക്ക് പ്രാദേശിക കോടതി ജാമ്യം നല്‍കിയിരുന്നു.
വ്യാഴാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സംഘം കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ കുടുംബം ഈ ആവശ്യം നിഷേധിച്ചതോടെ ഇവരെ അതിക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയെയും മറ്റൊരു സ്ത്രീയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പൊലീസ് ഏറ്റുമുട്ടലിലാണ് ഇവരിലൊരാളെ അറസ്റ്റ് ചെയ്തത്. മറ്റ് മൂന്ന് പേര്‍ക്കായി പൊലീസ് തിരിച്ചില്‍ തുടരുകയാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: