www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയുടെ സ്വന്തം ഹെലിപാഡിൽ നിന്നും ആദ്യ ഹെലികോപ്റ്റർ നാളെ പറന്നുയരും

Share it:

ഇടുക്കി: ഒട്ടകത്തലമേട്ടിലെ കൂറ്റൻ ഹെലിപാഡിൽ നിന്നും ഹെലികോപ്റ്റർ ആകാശത്തേക്ക് പറന്നുയരാൻ ഇനി മണിക്കൂറുകൾ മാത്രം. ഇടുക്കിയിലെ ആദ്യ ഹെലികോപ്റ്റർ സർവീസാണ് നാളെ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. നേരത്തെ 14ന് ഉദ്ഘാടനം തീരുമാനിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ മാറ്റി വയ്ക്കുകയായിരുന്നു. കുമളി- ചക്കുപള്ളം പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന സ്ഥലമാണ് ഒട്ടകത്തലമേട്.

സമുദ്രനിരപ്പിൽ നിന്നും 1300 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒട്ടകത്തലമേട്ടിലാണ് ഹെലിപ്പാട് നിർമിച്ചിട്ടുള്ളത്. ബോബി ചെമ്മണ്ണൂർ ഇന്‍റർനാഷണൽ ഗ്രൂപ്പും കേരളാ ടൂറിസം ഡിപ്പാർട്മെന്‍റും സംയുക്തമായാണ് ഹെലി ടാക്സി സർവീസ് ആരംഭിക്കുന്നത്. രാവിലെ 11ന്  ഡീൻ കുര്യാക്കോസ് എം.പി ഹെലി ടാക്സി ഉദ്ഘാടനം ചെയ്യും. മൂന്നാർ, വയനാട് മുതലായ ടൂറിസം കേന്ദ്രങ്ങൾ ഉൾപ്പെടുന്ന പദ്ധതിയുടെ ആദ്യ ഘട്ടമാണ് തേക്കടിയിൽ ആരംഭിക്കുന്നത്.  

ഉദ്ഘാടനത്തോടനുബന്ധിച്ച് പൊതു ജനങ്ങൾക്കായി കുറഞ്ഞ നിരക്കിൽ ഹെലികോപ്റ്റർ സവാരി ആസ്വദിക്കാനുള്ള സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.  ഇതോടെ ഇടുക്കിയുടെ മനോഹാരിത ആകാശ സഞ്ചാരത്തിലൂടെ ആളുകൾക്ക് ആസ്വദിക്കുവാൻ കഴിയും. പരിപാടിയിൽ ഇ.എസ്  ബിജിമോൾ എം.എൽ.എ അധ്യക്ഷത വഹിക്കും, കെ.കെ ജയചന്ദ്രൻ എക്സ്എം .എൽ.എ മുഖ്യ പ്രഫഷണം നടത്തും. വിവിധ സാമുദായിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

Idukki

Post A Comment: