നടനും നിര്‍മാതാവുമായ മണിയൻ പിള്ള രാജുവിന്‍റെ മകനായ സച്ചിൻ വിവാഹിതനായി. ഐശ്വര്യ പി. നായരാണ് വധു. ശംഖുമുഖം ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹതത്തിന്‍റെ ചടങ്ങുകൾ നടന്നത്. ക്ഷേത്രം മേൽശാന്തി കൃഷ്ണൻ പോറ്റിയാണ് മുഖ്യ കാർമികത്വം വഹിച്ചത്. ഇരുകുടുംബത്തിലെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
സിനിമാ–രാഷ്ട്രീയ–സാംസ്കാരികരംഗത്തെ സുഹൃത്തുക്കൾക്കും മറ്റ് പ്രമുഖർക്കുമായി ജനുവരി 19ന് തിരുവനന്തപുരത്ത് വച്ച് വിവാഹസൽക്കാരം നടക്കുന്നുണ്ട്. സച്ചിന്‍റെ സഹോദരൻ നിരഞ്ജ് നിരവധി സിനിമകളിൽ നായകനായിട്ടുണ്ട്. ബോബി എന്ന സിനിമയിലൂടെ അരങ്ങേറിയ താരം മോഹൻലാൽ ചിത്രം ഡ്രാമ, രജിഷ നായികയായി എത്തിയ ഫൈനൽസ് എന്നിവയിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
 
 
 
 
 
 

 
Post A Comment: