www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1835) Mostreaded (1617) Crime (1448) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

കാണാതായ പിഞ്ചു കുഞ്ഞിന്‍റെ ജഡം മാൻഹോളിൽ; അമ്മ അറസ്റ്റിൽ

Share it:
കൊല്‍ക്കത്ത: പ്രസവത്തിനു ശേഷം വിഷാധരോഗം ബാധിച്ച യുവതി കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്നു. ഈസ്റ്റ് കൊൽക്കത്തയിലെ ബേലിയഘട്ടിലാണ് സംഭവം നടന്നത്. രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെയാണ് യുവതി കൊലപ്പെടുത്തിയത്. സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അജ്ഞാതനായ വ്യക്തി കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നാണ് മുപ്പത്തഞ്ച് വയസുളള സന്ധ്യ മാലു യുവതി ആദ്യം പറഞ്ഞത്. പിന്നീട് വീടിന് സമീപത്ത് നിന്നുള്ള മാന്‍ഹോളില്‍ നിന്ന് കുഞ്ഞിന്‍റെ മൃതദേഹം പൊലീസ് കണ്ടെടുക്കുകയായിരുന്നു. 

ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സന്ധ്യ സമ്മതിക്കുകയായിരുന്നു. മകള്‍ സനയ മാലുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയായ സന്ധ്യ മാലുവിനെ അറസ്റ്റ് ചെയ്തു. കുഞ്ഞുണ്ടായത് മൂലം വളരെയധികം ക്ഷീണിതയായിരുന്നുവെന്നും അതുകൊണ്ടാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നുമാണ് ഇവരുടെ വെളിപ്പെടുത്തല്‍. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ഡെപ്യൂട്ടി കമ്മീഷണര്‍ അജോയ് പ്രസാദ് പറഞ്ഞു. താന്‍ തനിച്ചായിരുന്ന സമയത്ത് ഫ്ലാറ്റിനുള്ളില്‍ അജ്ഞാതനായ ഒരുവന്‍ അതിക്രമിച്ച്‌ കടന്നെന്നും അയാള്‍ തന്നെ തള്ളിയിട്ടപ്പോള്‍ ബോധരഹിതയായി താഴെ വീണെന്നും യുവതി പിന്നീട് നോക്കിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു എന്നുമായിരുന്നു യുവതി പൊലീസിനോട് ആദ്യം പറഞ്ഞത്. 

നാട ഉപയോ​ഗിച്ച്‌ കഴുത്തില്‍ മുറുക്കിയാണ് ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്. യുവതിയുടെ സംസാരത്തിലെ പൊരുത്തക്കേടുകള്‍ വീക്ഷിച്ച പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പ്രസവാന്തരം സ്ത്രീകളെ ബാധിക്കുന്ന വിഷാദരോ​ഗം മൂലമാണ് ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. ആവശ്യമെങ്കില്‍ മനശാസ്ത്രവിദദ്ധന്‍റെ സഹായം യുവതിക്ക് ലഭ്യമാക്കുമെന്നും പൊലീസ് പറഞ്ഞു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Crime

National

Post A Comment: