www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നഗ്ന നേത്രങ്ങൾ കൊണ്ട് സൂര്യ ഗ്രഹണം കണ്ടു; 15 വിദ്യാർഥികളുടെ കാഴ്ച്ച പോയി

Share it:

ന്യഡെൽഹി: നഗ്ന നേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കണ്ട വിദ്യാർഥികൾക്ക് കാഴ്ച്ച നഷ്ടമായതായി റിപ്പോർട്ട്.  രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ദുരവസ്ഥയുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണമായിരുന്നു ഡിസംബര്‍ 26ന് ഇന്ത്യയില്‍ നിന്ന് ദൃശ്യമായത്. മുന്നറിയിപ്പുകള്‍ അവഗണിച്ച് വലയ സൂര്യഗ്രഹണം നഗ്‌നനേത്രങ്ങള്‍ കൊണ്ട് കണ്ടതോടെയാണ് 15 വിദ്യാര്‍ത്ഥികളുടെ കാഴ്ചയ്ക്ക് ഗുരുതര തകരാര്‍ സംഭവിച്ചത്. 

പത്തിനും ഇരുപതിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് കണ്ണിന് സാരമായി തകരാറു പറ്റിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജയ്പൂര്‍ എസ്എംഎസ് ഹോസ്പിറ്റലിലെ നേത്രരോഗ വിഭാഗത്തിലാണ് കുട്ടികള്‍ ചികിത്സ തേടിയിരിക്കുന്നത്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ സൂര്യഗ്രഹണം കാണാന്‍ ശ്രമിച്ചതാണ് കുട്ടികളുടെ കാഴ്ചയെ ബാധിച്ചതെന്നും ഇത്തരം 15 കേസുകള്‍ ആശുപത്രിയിലെത്തിയതായും നേത്രരോഗ വിഭാഗം തലവന്‍ കമലേഷ് ഖില്‍നാനി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സൂര്യഗ്രഹണം നേരിട്ട് വീക്ഷിച്ചത് മൂലം ഇവരുടെ റെറ്റിനയ്ക്ക് സാരമായി പൊള്ളലേറ്റതായും പൂർണമായും കാഴ്ച തിരിച്ച് കിട്ടില്ലെന്നും ഡോക്ടര്‍ പറയുന്നു. മൂന്ന് മുതല്‍ ആറാഴ്ച വരെ നീണ്ട് നില്‍ക്കുന്ന സാന്ത്വന ചികിത്സമാത്രമേ നല്‍കാന്‍ കഴിയുകയുള്ളൂവെന്നാണ് വിശദീകരണം. ഇത് വഴി കാഴ്ച ഭാഗികമായി തിരിച്ച് കിട്ടിയേക്കാം. ഇത്തരത്തില്‍ കൂടുതല്‍ പേര്‍ക്ക് കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതയും ഡോക്ടര്‍മാര്‍ തള്ളിക്കളയുന്നില്ല.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

Mostreaded

Science

Post A Comment: