www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒന്നും രണ്ടുമല്ല; കേജരിവാളിനെ തോൽപ്പിക്കാൻ പത്രിക സമർപ്പിച്ചത് 93 പേർ

Share it:

ന്യൂഡെൽഹി: ബിജെപിയെയും കോൺഗ്രസിനെയും ഒറ്റക്ക് പൊരുത തോൽപ്പിച്ചതോടെയാണ് കേജരിവാൾ എന്ന വ്യക്തിയും ആം ആദ്മി പാർട്ടിയും ലോക ശ്രദ്ധ നേടുന്നത്. വീണ്ടും ഡെൽഹി തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ കേജരിവാൾ തന്നെയാണ് ഏവരുടെയും ശ്രദ്ധാകേന്ദ്രം. ന്യൂഡല്‍ഹി സീറ്റില്‍ നിന്ന് മത്സരിക്കാന്‍ കേജരിവാൾ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. 

ഫെബ്രുവരി എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പത്രിക സമര്‍പ്പിക്കാന്‍ റീട്ടേണിംഗ് ഓഫീസര്‍ക്ക് മുന്നില്‍ ആറ് മണിക്കൂറാണ് അദ്ദേഹത്തിന് കാത്തിരിക്കേണ്ടി വന്നത്. മറ്റ് 65 സ്ഥാനാര്‍ത്ഥികളും പത്രിക സമര്‍പ്പണത്തിന് എത്തിയതോടെയായിരുന്നു ഈ കാത്തിരിപ്പ്. 93 പേരാണ് ഇത്തവണ കേജരിവാളിന്‍റെ മണ്ഡലത്തിൽ എതിരാളികൾ. വെള്ളിയാഴ്ച പത്രിക പിന്‍വലിക്കാനുള്ള തീയതി അവസാനിക്കുന്നതോടെയാകും അവസാന ചിത്രം വ്യക്തമാകുക. 

ടോക്കണ്‍ നമ്പര്‍ 45മായി ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ 10 മുന്‍ കോണ്‍ട്രാക്ട് ജീവനക്കാര്‍, അഞ്ചോളം ടാക്‌സി ഡ്രൈവര്‍മാര്‍, 2011ലെ അഴിമതിക്കെതിരെ ഇന്ത്യ മൂവ്‌മെന്‍റില്‍ പങ്കെടുത്ത നാലോളം സാമൂഹിക പ്രവര്‍ത്തകര്‍, ഒരു ദേശീയ ഹോക്കി താരം എന്നിവര്‍ക്ക് പിന്നിലാണ് അരവിന്ദ് കെജ്രിവാള്‍ ടോക്കണും പിടിച്ച് ഊഴം കാത്തിരുന്നത്. കോണ്‍ട്രാക്ട് ജീവനക്കാര്‍ക്ക് തുല്യവേതനം ആവശ്യപ്പെട്ട് സമരം ചെയ്തതിന് ഡിടിസി പുറത്താക്കിയ മുന്‍ ജീവനക്കാരാണ് കെജ്രിവാളിന് എതിരെ മത്സരത്തിന് ഇറങ്ങുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

National

Post A Comment: