www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

മദ്യലഹരിയിൽ അമ്മയുടെ തല അറുത്തു; മൃതദേഹത്തിനൊപ്പം യുവാവ് ചിലവഴിച്ചത് 36 മണിക്കൂർ

Share it:

മുംബൈ: സ്വന്തം അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം 36 മണിക്കൂർ താമസിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സൊഹാലി ഖാൻ എന്ന യുവാവാണ് സ്വന്തം അമ്മയെ ക്രൂരമായി കൊല ചെയ്തത്. അമ്മയെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തല ചുറ്റിക ഉപയോഗിച്ച് അടിച്ച് തകർക്കുകയായിരുന്നു.  ശേഷം തലയില്ലാത്ത മൃതദേഹവുമൊത്ത് യുവാവ് 36 മണിക്കൂര്‍ എസി മുറിയില്‍ താമസിച്ചു. പിന്നീട് മൃതദേഹം കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്തു.  

ഖൈറുന്നീസ ഷെയ്ഖ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ശരീര ഭാഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തു. കാല്‍മുട്ടിന് താഴെയുള്ള ഭാഗങ്ങള്‍ ലഭിച്ചിട്ടില്ല. തലയില്ലാത്ത ശരീരഭാഗം ഡിസംബര്‍ 30നാണ് വിദ്യാവിഹാറിലെ നേവല്‍ ഗേറ്റിന് സമീപത്ത് നിന്ന് പൊലീസിന് ലഭിച്ചത്.  ഡിസംബര്‍ 28നാണ് ക്രൂരകൊലപാതകം നടന്നത്. സൊഹൈല്‍ മദ്യപിച്ച് വഴിക്കിടുന്നതിന് ഇരുവരും വഴക്ക് കൂടി. തുടര്‍ന്ന് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മരണമുറപ്പിക്കാനായി വലിയ ചുറ്റികയെടുത്ത് തലക്ക് അതിശക്തമായി അടിച്ചു. തല തകര്‍ന്ന് മുറിയിലാകെ രക്തം പരന്നു. തല പൂര്‍ണമായും തകര്‍ന്നതോടെ ഇയാള്‍ മൃതദേഹത്തില്‍നിന്ന് തല വേര്‍പ്പെടുത്തി മൃതദേഹം കുളിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി രക്തം മുഴുവന്‍ കഴുകി വൃത്തിയാക്കി. 

ശേഷം എസി ഓണാക്കി മൃതദേഹം കിടത്തി. പിന്നീട് ഇയാളും കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ ഇയാള്‍ മദ്യപാനം തുടങ്ങി. മദ്യപിച്ച ശേഷം മൃതദേഹം എങ്ങനെ ഉപേക്ഷിക്കുമെന്ന ആലോചനയിലായി. മൃതദേഹം കഷ്ണങ്ങളാക്കി പാക്ക് ചെയ്തു. ശേഷം പുറത്തുപോയി അമ്മയുടെ രണ്ട് വളകള്‍ വിറ്റ് കാമുകിക്ക് 25000 രൂപ നല്‍കി. 20000 രൂപ തന്‍റെ ബൈക്ക് വിട്ടുകിട്ടുന്നതിനായി നല്‍കി. ഈ ബൈക്ക് ഉപയോഗിച്ചാണ് ശരീര ഭാഗങ്ങള്‍ ഉപേക്ഷിച്ചത്. ഇയാള്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ വിവാഹിതനാണെങ്കിലും കൊലപാതകത്തിനായി ഭാര്യയെ അവരുടെ വീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light