www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലച്ചു ഉപ്പും മുളകും നിർത്തുന്നു; അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടി അണിയറക്കാർ

Share it:

കൊച്ചി: കുടുംബ സദസുകളെ കൈയിലെടുത്ത ജനപ്രിയ പരമ്പര ഉപ്പും മുളകും ശ്രദ്ധേയമായ വഴിത്തിരിവിൽ. സീരിയലിലെ പ്രധാന താരം ലച്ചു സീരിയൽ വിടുന്നതായിട്ടാണ് അണിയറയിൽ നിന്നും ലഭിക്കുന്ന വിവരം. സീരിയലിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് ലച്ചു. നടി ജൂഹി റുസ്തഗിയാണ് ലച്ചുവായി വേഷമിടുന്നത്. അടുത്തിടെയായി ലച്ചുവിന്‍റെ വിവാഹമായിരുന്നു സീരിയലിലെ ഇതിവൃത്തം. 

വിവാഹ രംഗം ചിത്രീകരിക്കാൻ വൻ സന്നാഹങ്ങളാണ് അണിയറക്കാർ ഒരുക്കിയിരുന്നത്. എന്നാൽ വിവാഹത്തിനു പിന്നാലെ ലച്ചു സീരിയലിൽ നിന്നും പിൻമാറുകയാണെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിവാഹ ശേഷം ലച്ചുവും ഭർത്താവും ഹണിമൂൺ ആഘോഷിക്കാൻ പോയതായിട്ടാണ് കഥ. എന്നാൽ ഇവർ മടങ്ങി വരുന്നതായി സൂചനകളൊന്നും ഇല്ലാതെ വന്നതോടെയാണ് ലച്ചു സീരിയൽ വിടുന്നതായി സംശയം ഉടലെടുത്തു തുടങ്ങിയത്. 

നേരത്തെ നടി ജൂഹിക്ക് സിനിമയിലേക്ക് അവസരം ലഭിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെ സീരിയൽ നിർത്താൻ താരം ശ്രമിക്കുന്നതായും വാർത്തകൾ വന്നു. ഇതിന്‍റെ ഭാഗമായിരുന്നോ ലച്ചുവിന്‍റെ പൊടുന്നനെയുള്ള വിവാഹം എന്നാണ് ആരാധകർ സംശയിക്കുന്നത്. വിവാഹം കഴിഞ്ഞു കുടുംബത്തിനു പുറത്തു പോകുന്നതിനു സമാനമായി സീരിയലിൽ നിന്നും ലച്ചുവിനു വിട നൽകുകയായിരുന്നുവെന്ന സൂചനകളാണ് പുറത്തു വരുന്നത്. പരിപാടിയില്‍ ഏറെ ആരാധകരുള്ള കഥാപാത്രമാണ് ലക്ഷ്മി എന്ന ലച്ചു. 

നടി ജൂഹി റുസ്തഗി ആണ് ഉപ്പും മുളകില്‍ ലച്ചുവായി എത്തുന്നത്. അടുത്തിടെയാണ് ഈ പരമ്പര ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തീകരിച്ചത്. മലയാള പരമ്പര ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത വിധത്തിലുള്ള അത്യന്തം ആഘോഷ പൂര്‍വ്വമായിട്ടാണ് ഈ എപ്പിസോഡില്‍ ലച്ചുവിന്‍റെ വിവാഹം ടീം ഷൂട്ട് ചെയ്തത്. ഇതോടെ റിയല്‍ ലൈഫിനെ വെല്ലുന്ന തരത്തിലുള്ള കാഴ്ച്ചയാണ് ഉപ്പുംമുളകും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഈ ഒരൊറ്റ ഈവന്‍റിനായി ലക്ഷക്കണക്കിന് രൂപയാണ് അണിയറ പ്രവര്‍ത്തകര്‍ ചിലവാക്കിയത്. വിവാഹവുമായി ബന്ധപെട്ട് യുവനടന്‍ ഷെയ്ന്‍ നിഗം വരെയുള്ളവരുടെ പേരുകള്‍ ഉയര്‍ന്നുകേട്ട സമയത്താണ് നായികാ നായകന്‍ ഫെയിം ഡെയിന്‍ ഡേവിസ് പരമ്പരയില്‍ എത്തിയതും ലച്ചുവിന്‍റെ സിദ്ദുവായ് രംഗ പ്രവേശം ചെയ്യുന്നതും. 

പിന്നീട് വിവാഹത്തിന്‍റെ എപ്പിസോഡുകള്‍ ആഘോഷമാക്കിയെങ്കിലും ലച്ചുവിന്‍റെ പിന്മാറ്റത്തെക്കുറിച്ച് അന്നേ ചര്‍ച്ചകള്‍ വന്നു തുടങ്ങിയിരുന്നു. ജൂഹി രുസ്തഗി പരമ്പരയില്‍ നിന്നു പിന്മാറിയെന്നും താരത്തിനെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നുമുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ചൂടുപിടിക്കുന്നത്. ഒരു പക്ഷേ ഈ ഗോസിപ്പുകള്‍ ശരിയാവുകയും ലച്ചു മടങ്ങി വരാതിരിക്കുകയും ചെയ്താല്‍ ലച്ചുവില്ലാത്ത ഉപ്പും മുളകും പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന് കണ്ടറിയേണ്ടി വരും. രാജസ്ഥാന്‍ സ്വദേശി രഗവീര്‍ ശരണ്‍ റസ്തുഗിയുടെയും ചോറ്റാനിക്കര സ്വദേശി ഭാഗ്യലക്ഷ്മിയുടെയും മകളാണ് പാതി മലയാളിയായ ജൂഹി റുസ്തഗി. പരമ്പരയുടെ തുടക്കം മുതലുള്ള താരത്തിനെ മലയാളികള്‍ക്ക് ഏറെ ഇഷ്ട്ടമാണ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

Entertainment

mollywood

Post A Comment: