www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചെക്കൻമാർ തോളിൽ കൈയിടുന്നത് ഇഷ്ടമല്ല; പുറത്തു പോകുന്നത് പർദ ധരിച്ച്; നമിതയുടെ വെളിപ്പെടുത്തൽ

Share it:

താരങ്ങള്‍ക്ക് പുറത്ത് ഇറങ്ങുമ്പോള്‍ ആരാധകര്‍ അവര്‍ക്ക് പിന്നാലെ കൂടുന്നതും സെല്‍ഫിയെടുക്കുന്നതുമൊക്കെ പതിവാണ്. എന്നാല്‍ പലപ്പോഴും ആരാധകരുടെ അമിത സ്നേഹം കാരണം താരങ്ങള്‍ വലയാറുണ്ട്. അങ്ങനെ തനിക്ക് ആരാധകരില്‍ നിന്നുമുണ്ടാകാറുള്ള അനുഭവങ്ങള്‍ തുറന്ന് പറയുകയാണ് നടി നമിത പ്രമോദ്.

ചില ആരാധകരുടെ സ്നേഹ പ്രകടനത്തില്‍ അസ്വസ്ഥത തോന്നാറുണ്ടെന്ന് നമിത പറയുന്നു. സ്നേഹം ഉള്ളതുകൊണ്ടാണ് ആരാധകര്‍ ഓടിയെത്തി സംസാരിക്കുന്നതും സെല്‍ഫി എടുക്കുന്നതും പക്ഷെ ചില ചെക്കന്മാര്‍ തോളില്‍ കെെയ്യിട്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതില്‍ അസ്വസ്ഥത തോന്നാറുണ്ടെന്ന് നമിത തുറന്നു പറയുന്നു.

''ചേച്ചിമാരും ചേട്ടന്മാരും ചെറിയ കുട്ടികളുമൊക്കെ സ്നേഹത്തോടെ വന്ന് സംസാരിക്കും. പക്ഷെ ചില ചെക്കന്മാര്‍ വന്ന് തോളിലൊക്കെ കെെ വെക്കാന്‍ നോക്കും. ഇത് എനിക്കിഷ്ടമല്ല. നമ്മളെ ഒട്ടും പരിചയമില്ലാത്ത ആളുകളാണ്. അസ്വസ്ഥത തോന്നാറുണ്ട്'' നമിത പറയുന്നു.

ചിലപ്പോള്‍ പുറത്ത് പോകുന്നത് പര്‍ദ്ദ ധരിച്ചാണെന്നും നമിത പറഞ്ഞു. ഒരുപാട് തിരക്കുള്ള സ്ഥലങ്ങളിലൊക്കെ പോകുമ്പോള്‍ പര്‍ദ്ദ ധരിച്ച് പോകാറുണ്ട്. തിരിച്ചറിഞ്ഞാലും കുഴപ്പമില്ലല്ലോ, സ്നേഹം കൊണ്ടല്ലേ അവര്‍ അടുത്ത് വരുന്നതും സംസാരിക്കുന്നതെന്നും നമിത പറഞ്ഞു. നമിത പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ അല്‍ മല്ലു റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

mollywood

Post A Comment: