www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മണിച്ചിത്രത്താഴിലെ നാഗവല്ലിയെ വരച്ചുണ്ടാക്കിയ അതുല്യ കലാകാരനെ വെളിപ്പെടുത്തി ഹരിശങ്കർ

Share it:

മലയാള സിനിമയുടെ മാത്രമല്ല, ഇന്ത്യന്‍ സിനിമയുടെ തന്നെ ചരിത്രത്തില്‍ മാറ്റി നിര്‍ത്താനാവാത്ത ചിത്രമാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസില്‍ സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകര്‍ക്ക് അതേ ഫീല്‍ നല്‍കുന്നു. മലയാള സിനിമ അതുവരെ കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു മണിച്ചിത്രത്താഴ്. ശോഭനയുടെ പ്രകടനമായിരുന്നു മണിച്ചിത്രത്താഴിന്‍റെ നട്ടെല്ലെങ്കിലും മോഹന്‍ലാലും സുരേഷ് ഗോപിയും ഒട്ടും പിന്നിലല്ല. തമാശയും ഹൊററും ത്രില്ലര്‍ മൂഡുമെല്ലാം കോര്‍ത്തിണക്കിയ വിസ്മയം തന്നെയായിരുന്നു മണിച്ചിത്രത്താഴ്.

മണിച്ചിത്രത്താഴിലൂടെ നാഗവല്ലിയും മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ചിത്രത്തില്‍ നാഗവല്ലിയെ ഒരിക്കല്‍ പോലും കാണിക്കുന്നില്ലെന്നതാണ് വസ്തുത. ശോഭനയിലൂടെ മാത്രമാണ് നാഗവല്ലിയെ പ്രേക്ഷകര്‍ അറിയുന്നത്. നാഗവല്ലിയെന്ന നര്‍ത്തകിയെ പ്രേക്ഷകരുടെ മനസിലേക്ക് ഫാസില്‍ കടത്തി വിടുന്നത് ചുമരില്‍ പൊടി പിടിച്ചു കിടക്കുന്ന ഒരു ഛായാചിത്രത്തിലൂടെയായിരുന്നു. ആ ചിത്രം ഇന്നും കാഴ്ചക്കാരുടെ മനസില്‍ മായാതെ നില്‍ക്കുന്നുണ്ട്. എന്നാല്‍ ആരാണ് ആ ചിത്രം വരച്ചതെന്ന് അധികമാര്‍ക്കും അറിയില്ലെന്നതാണ് സത്യം.

ഇതാ നാഗവല്ലിയുടെ ഐക്കോണിക് ചിത്രത്തിന്‍റെ സൃഷ്ടാവിനെ പരിചയപ്പെടുത്തുകയാണ് ടിഎസ് ഹരിശങ്കര്‍. തിരുവനന്തപുരം പേട്ട സ്വദേശിയായ ബാനര്‍ ആര്‍ട്ട് വര്‍ക്കുകളിലൂടെ പ്രശസ്തനായ ആര്‍ മാധവനാണ് നാഗവല്ലിയുടെ സൃഷ്ടാവ്. അദ്ദേഹത്തെ കുറിച്ച് ഹരിശങ്കര്‍ എഴുതിയ വാക്കുകള്‍ വെെറലാവുകയാണ്.

കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തിൽ മിത്തും ഫാന്‍റസിയും കോർത്തിണക്കി ഫാസിൽ ഒരുക്കിയ മണിച്ചിത്രത്താഴ് (1993) മലയാളിക്ക് നൽകിയ ചലച്ചിത്ര അനുഭവം വേറിട്ടതായി. സിനിമയിൽ കേന്ദ്ര കഥാപാത്രമായ നാഗവല്ലി എന്ന അഭൗമ സൗന്ദര്യവതിയെ സംവിധായകൻ പ്രേക്ഷകരിലേക്ക് പകർത്തിയത് നാഗവല്ലിയുടെ ഒരു "ലെെഫ് സെെസ്" ചിത്രത്തിലൂടെയാണ്. സിനിമയും നാഗവല്ലിയും വലിയ ഹിറ്റ് ആയെങ്കിലും, നാഗവല്ലിയുടെ ആ ചിത്രം വരച്ചത് ആര് എന്ന് അധികം ആരും ചിന്തിച്ചിട്ട് ഉണ്ടാകില്ല. തിരുവനന്തപുരം പേട്ട സ്വദേശിയും, ചെന്നൈയിൽ 1960-70 കാലഘട്ടത്തിൽ ബാനർ ആര്ട്ട് വർക്കിലൂടെ പ്രശസ്തനായ ആര്‍ട്ടിസ്റ്റ് ആര്‍. മാധവൻ ആണ് നാഗവല്ലിക്ക് രൂപം നൽകിയതെന്ന് ഹരിശങ്കര്‍ പറയുന്നു.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

mollywood

Post A Comment: