www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1833) Idukki (1778) Mostreaded (1616) Crime (1391) National (1203) Entertainment (833) world (430) Viral (426) Video (353) Health (201) Gallery (162) mollywood (160) sports (137) Gulf (132) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (36) Gossip (31) Tech (27) featured (27) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വണ്ടിപ്പെരിയാർ വാളാർഡിയിൽ പുലിയിറങ്ങി; ആടുകൾ ചത്ത നിലയിൽ

Share it:

ഇടുക്കി: വണ്ടിപ്പെരിയാറിനു സമീപം വാളാർഡിയിൽ പുലിയിറങ്ങി. പ്രദേശവാസികളുടെ ആടുകളെയാണ് പുലി പിടിച്ചത്. ഇതോടെ ആളുകൾ ഭീതിയിലായിരിക്കുകയാണ്. വാളാർഡി മേപ്പരട്ടു പുതുവൽ ഭാഗത്താണ് ആടുകളെ പുലി പിടിച്ചത്. വാളാർഡിക്കും ചോറ്റുപാറക്കും ഇടയിലുള്ള തേയിലത്തോട്ടത്തിലുള്ള പാറക്കെട്ടിൽ പുലി പതുങ്ങി ഇരിക്കുന്നതായിട്ടാണ് സംശയം. 

സമീപത്തെ തേയില തോട്ടത്തിലാണ് ആടുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇവിടെ പരിശോധന നടത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയുടെ കാൽപാടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. വാളാർഡി പുതുവൽ ഭാഗത്ത് താമസിക്കുന്ന  സന്തോഷ്, കല്ലൻ കുഴി തമ്പി എന്നിവരുടെ ആടുകളെയാണ് പുലി പിടിച്ചത്. പ്രദേശത്ത് പരിശോധന നടത്തി വരികയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Idukki

Mostreaded

Post A Comment: