www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മറ്റൊരു യുവാവുമായുള്ള ഫോട്ടോ ആൺ സുഹൃത്തിന്‍റെ ഫോണിൽ; യുവതിയുടെ ലൈവ് ആത്മഹത്യയുടെ കാരണം ഇങ്ങനെ

Share it:

ഇടുക്കി: വീഡിയോ കോളിനിടെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വിവരങ്ങൾ പൊലീസിനോട് വെളിപ്പെടുത്തി ആൺ സുഹൃത്തായ യുവാവ്. ഓട്ടോ ഡ്രൈവറായ യുവാവിനെ വീഡിയോ കോൾ ചെയ്യുന്നതിനിടെയാണ് പീരുമേട് പള്ളിക്കുന്ന് സ്വദേശിനിയായ സൗമ്യ (21) തൂങ്ങി മരിച്ചത്. ഇന്നു രാവിലെ ഒൻപതോടെയായിരുന്നു സംഭവം. യുവതി വീഡിയോ കോളിനിടെ തൂങ്ങിയതോടെ ആൺ സുഹൃത്തായ യുവാവ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സംഭവവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ കൈമാറി. 

യുവതിയുമായി താൻ അടുപ്പത്തിലായിരുന്നുവെങ്കിലും വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് നാളുകളായി അകലം പാലിച്ചിരുന്നു. എന്നാൽ ബന്ധം തുടരാൻ യുവതി പ്രേരിപ്പിച്ചിരുന്നതായും യുവാവ് പറഞ്ഞു. ഇതിനിടെ കഴിഞ്ഞ ദിവസം യുവതിയെ മറ്റൊരു യുവാവിനൊപ്പം കണ്ട കാര്യം യുവാവിന്‍റെ സുഹൃത്തുക്കൾ അറിയിച്ചിരുന്നു. ഇതിന്‍റെ ഫോട്ടോ വാട്സാപ്പിൽ അയക്കുകയും ചെയ്തു. ഇക്കാര്യത്തെ ചൊല്ലി യുവാവും യുവതിയും തമ്മിൽ തർക്കം ഉണ്ടായി. ഇന്നു രാവിലെ വഴക്ക് മൂർഛിച്ചതിനു പിന്നാലെയാണ് യുവതി ആത്മഹത്യക്ക് തയാറായത്. 

മറ്റുള്ള യുവാവുമായുള്ള ബന്ധം ചോദ്യം ചെയ്താണ് ആത്മഹത്യയിലേക്ക് നയിച്ച കാരണമെന്ന നിഗമനത്തിലാണ് പൊലീസ്. മറ്റൊരു യുവാവുമായുള്ള യുവതിയുടെ ചിത്രവും ഇയാൾ പൊലീസിനെ കാണിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനു ശേഷം ഇയാളെ വിട്ടയച്ചു. നാളുകളായി ഏലപ്പാറ കേന്ദ്രീകരിച്ച് ഓട്ടോറിക്ഷ ഓടിക്കുകയാണ് യുവാവ്. മരിച്ച യുവതി ബിരുദ വിദ്യാർഥിനിയാണ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

Crime

Idukki

Post A Comment: