www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1900) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

സുഹൃത്തിന്‍റെ വാഹനം പൊളിച്ചു വിൽക്കാൻ ശ്രമം; വണ്ടിപ്പെരിയാറ്റിൽ അറസ്റ്റിലായവർക്ക് ക്രിമിനൽ ബന്ധം

Share it:

ഇടുക്കി: വാടകയ്ക്കെടുത്ത വാഹനം മറിച്ചു വിൽക്കാൻ ശ്രമിച്ച സംഘം വണ്ടിപ്പെരിയാറ്റിൽ പിടിയിലായി. തൊടുപുഴ സ്വദേശികളായ ആസിഫ് കരീം (19),  മിഥിലാജ് (24), കോതമംഗലം സ്വദേശി  ബോബി ഫിലിപ്പ്  (31) എന്നിവരെയാണ് വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തത്. എസ്.യു.വി വാഹനം മറിച്ചു വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. കാറുമായി വണ്ടിപ്പെരിയാറിൽ  എത്തിയ ഇവർ ഇവിടുത്തെ വാഹന കച്ചവടകരുമായി ഇടപാടു നടത്തി. 

തുടർന്ന് തമിഴ്നാട്ടിൽ നിന്നുള്ള കച്ചവടക്കാർ വാഹനം വാങ്ങുന്നതിന് എത്തുകയും ചെയ്തു. വിലയിൽ വ്യത്യാസം വന്നതോടെ പൊളിച്ചു വിൽക്കാമെന്ന് പ്രതികൾ പറഞ്ഞതോടെയാണ് സംശയം ഉടലെടുത്തത്. ഇതോടെ ഇടപാടുകാർ വണ്ടിപ്പെരിയാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മൂന്നു പേരെ ചോദ്യം ചെയ്തതോടെയാണ് മോഷണ വിവരം പുറത്തു വരുന്നത്. സുഹൃത്തിന്‍റെ  പക്കൽനിന്നും വാഹനം വാടകക്ക് എടുത്തതാണന്നാണ് പോലീസ് ലഭിച്ച പ്രാഥമിക വിവരം. 

ഇവരെ മോഷണക്കേസിൽ ഉൾപ്പെടുത്തി പിരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൂന്നാം പ്രതിയായ ബോബി ഫിലിപ്പ്  മുക്കുപണ്ട പണയം കേസുകളിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. മറ്റ് രണ്ട് പ്രതികൾക്ക് അടിപിടി കേസുകളുണ്ട്. വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ ടി.ഡി. സുനിൽകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

Idukki

Post A Comment: