
അഭിനയ മികവ് കൊണ്ടു മാത്രമല്ല, വ്യത്യസ്ത നിലപാടുകൾ കൊണ്ടും നടി പാർവതി ശ്രദ്ധേയയാണ്. ഇപ്പോഴിതാ നടിയുടെ പുതിയ ലുക്കാണ് സിനിമാ ലോകത്ത് ചർച്ചയാകുന്നത്. ഉയരെ എന്ന ചിത്രത്തിന് ശേഷം ഉറൂബിന്‍റെ രാച്ചിയമ്മ എന്ന കഥയെ ആസ്പദമാക്കി വേണു സംവിധാനം ചെയ്യുന്ന സിനിമയിലാണ് പ്രധാന കഥാപാത്രമായ രാച്ചിയമ്മയായി പാർവതി എത്തുന്നത്.
മുന്നറിയിപ്പ്, കാര്‍ബണ്‍ എന്നീ ചിത്രത്തിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് രാച്ചിയമ്മ. മാത്രമല്ല വേണു തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടേക്ക് ഓഫ്, ഉയരെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: