www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1900) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

സിലി കൊല്ലപ്പെട്ടത് രണ്ടാം ശ്രമത്തിൽ; കുറ്റപത്രം സമർപ്പിച്ചു

Share it:

കോഴിക്കോട്: വിഷം നൽകി കൊല്ലാനുള്ള ശ്രമത്തിൽ നിന്നും സിലി ആദ്യ തവണ രക്ഷപെട്ടിരുന്നതായി കുറ്റപത്രം. കൂടത്തായി കൊലപാതക പരമ്പരയിൽ സിലി വധക്കേസിലാണ് 1200 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. 165 സാക്ഷികളാണ് കേസിലുള്ളത്. 92 ഡോക്യുമെന്‍റ്സും ഇതോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സിലിയെ രണ്ടാം ശ്രമത്തിലാണ് ജോളി കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറയുന്നു. 

ആദ്യ ശ്രമത്തില്‍ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. അന്നത്തെ ഡോക്ടറുടെ കുറിപ്പ് പൊലീസിന് കിട്ടിയിട്ടുണ്ട്. അന്ന് ഇക്കാര്യം കുടുംബാംഗങ്ങള്‍ കാര്യമായി എടുത്തിരുന്നെങ്കില്‍ സിലി ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രണ്ടാം ശ്രമത്തില്‍ ജോളി മഷ്‌റൂം ക്യാപ്‌സ്യൂളില്‍ സയനൈഡ് നിറച്ച് നല്‍കിയാണ് സിലിയെ വകവരുത്തിയത്. 

കുടിക്കാന്‍ കൊടുത്ത വെള്ളത്തിലും സയനൈസ് കലര്‍ത്തി. ജോളി ഈ സമയത്ത് ചിരിക്കുകയായിരുന്നുവെന്ന് സിലിയുടെ മകന്‍റെ മൊഴിയും ഉണ്ട്. സിലിയെ കൊലപ്പെടുത്തിയത് ഷാജുവിനെ കല്യാണം കഴിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നുവെന്നും പൊലീസ് പറയുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

Crime

Post A Comment: