www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വാട്‌സാപ്പ് കറുപ്പിക്കാം; ഡാർക്ക് തീം റെഡി

Share it:

വാട്ട്സ്ആപ്പ് ഡാർക്ക് തീം ഒടുവിൽ അവതരിപ്പിച്ചു. മാസങ്ങൾ നീണ്ട അഭ്യുഹങ്ങൾക്ക് ഒടുവിലാണ് വാട്സ്ആപ്പ് തെരെഞ്ഞെടുത്ത ആണ്ട്രോയിഡ്‌ ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകുന്നത്. ഐഫോണിൽ ഈ ഫീച്ചർ ലഭ്യമല്ല.

ആപിന്‍റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിലാണ് ഈ ഫീച്ചർ ലഭ്യമാകുന്നത്. ഗൂഗിൾ പ്ലേയിൽ ഇത് ലഭിക്കും. ബീറ്റാ പ്രോഗ്രാം എനേബിൾ ചെയ്‌ത വ്യക്തികൾക്കാണ് ഇത് ലഭ്യമാകുക. പുതിയ സവിശേഷത വരുന്നതോടെ ആപ്പ് ഉപയോഗിക്കുന്നവർക്ക് ആവശ്യമുണ്ടെങ്കിൽ ഡാർക്ക് തീം തിരഞ്ഞെടുക്കാൻ സാധിക്കും. ഇരുണ്ട ചാര നിറത്തിലാണ് വാട്സ്ആപ്പ് ഡാർക്ക് മോഡ് വന്നിരിക്കുന്നത്.

പല ആപ്പുകളിലും കറുപ്പ് നിറമാണ് ഡാർക്ക് മോഡിൽ ലഭിക്കുക.  ചാറ്റുകൾ ഇരുണ്ട നിറത്തിൽ കാണാൻ സാധിക്കും, മെസ്സേജുകൾ ഗ്രീൻ ബാബിളുകളിലാണ് കാണുക. വാട്സ്ആപ്പിന്റെ നിറമായ പച്ചയും വെള്ളയും എന്നതിൽ നിന്ന് പച്ച ഒഴിവാക്കാതെ അതിനൊത്ത ഇരുണ്ട നിറമാണ് കമ്പനി തെരഞ്ഞെടുത്തിരിക്കുന്നത് എന്നത് വ്യക്തമാണ്.

വാട്സ്ആപ്പ് ഡാർക്ക് മോഡ് ലഭിക്കാൻ ചെയ്യേണ്ടത് 

വാട്സ്അപ്പ് ഡാർക്ക് മോഡ് ഉപയോഗിക്കാൻ താൽപര്യമുള്ളവർക്ക് ഇത് പുതിയ ബീറ്റ പതിപ്പിലൂടെ അപ്ഡേറ്റ് ചെയ്യാം. നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നോ അല്ലെങ്കിൽ എപികെ ഫയൽ ആയോ അണ്ട്രോയിഡിനായുള്ള വാട്സ്ആപ്പിന്റെ ബീറ്റ പതിപ്പായ 2.20.13 ഡൗൺലോഡ് ചെയ്യാം. 

ആപ്ലിക്കേഷന്‍റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പ് ലഭിച്ചു കഴിഞ്ഞാൽ പ്രധാന ചാറ്റ് സ്‌ക്രീനിന്‍റെ വലത് വശത്ത് മുകളിൽ കാണുന്ന മൂന്ന് കുത്തുകൾ ടാപ്പ് ചെയ്യുക. അതിൽ സെറ്റിങ്‌സ് സെലക്ട് ചെയ്യുക. അതിൽ ചാറ്റ് എന്നത് സെലക്ട് ചെയ്യുക. അതിൽ തീം എന്നത് സെലക്ട് ചെയ്യുക. അതിൽ ഡാർക്ക് തീം ഓപ്ഷൻ കാണാം.

ആണ്ട്രോയിഡ്‌ 10 ഉപഭോക്താക്കൾക്ക് ആണ്ട്രോയിഡ്‌ സിസ്റ്റം ഉപയോഗിക്കാനുള്ള തീം തിരിച്ചറിയാനുള്ള 'സിസ്റ്റം ഡീഫാൾട്ട്' ഓപ്ഷൻ ഉണ്ടാകും. ഇത് വഴി തീം ലൈറ്റ് ഡാർക്ക് ആക്കി മാറ്റം.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Share it:

Science

Post A Comment: