www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1835) Mostreaded (1617) Crime (1448) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഇവിടെയുള്ളവർ ലോകം കണ്ടവർ; റാന്നിയെ കുറിച്ച് അജു

Share it:

'കമല' എന്ന ചിത്രത്തിന് ശേഷം അജു വര്‍ഗ്ഗീസ് നായകനായെത്തുന്ന ചിത്രമാണ് സാജൻ ബേക്കറി സിൻസ് 1962. അജു വര്‍ഗ്ഗീസ് തിരക്കഥാകൃത്താകുന്ന ചിത്രം കൂടിയാണ് ഇത്. അരുണ്‍ ചന്തുവാണ് അജുവിനൊപ്പം ചേര്‍ന്ന് ചിത്രത്തിനായി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. റാന്നിയിലാണ് ചിത്രത്തിൻ്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്.

അരുണ്‍ ചന്തു തന്നെയാണ് ചിത്രത്തിൻ്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഷൂട്ടിങ്ങിനായി റാന്നിയില്‍ താമസിച്ച അനുഭവം അജു വര്‍ഗ്ഗീസ് തൻ്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ലൗ ആക്ഷന്‍ ഡ്രാമയ്ക്കു ശേഷം ഫന്റാസ്റ്റിക് ഫിലിംസിന്‍റെയും എംസ്റ്റാര്‍ ലിറ്റില്‍ കമ്യൂണിക്കേഷന്‍റെയും ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

ചിത്രീകരണത്തിന് സഹകരിച്ച നാട്ടുകാരുടെ നല്ല മനസിനെ അജു കുറിപ്പിലൂടെ പുകഴ്ത്തുകയും ചെയ്യുന്നു. സാജൻ ബേക്കറിയുടെ ഷൂട്ടിനായി റാന്നിയിൽ ചെന്നപ്പോൾ അവിടെ ഇതിനു മുമ്പ് മധു-സാർ നായകനായി അഭിനയിച്ച ഒരു പടമാണ് അവസാനമായി ഷൂട്ട്‌ ചെയ്തത് എന്ന വിവരമാണ് കേൾക്കാനിടയായ ഒരു കാര്യമെന്ന് അജു കുറിച്ചു. റാന്നിക്ക് റാന്നിയുടേത് മാത്രമായ സവിശേഷതകൾ ഉണ്ടെന്നും അവിടുത്തെ ആൾക്കാർക്കും ആ പ്രത്യേകത ഉണ്ടെന്നും അജു പറഞ്ഞു.

വളരെ ഫോർവേഡ് ആയി ചിന്തിക്കുന്നതും ലോകം കണ്ട മനുഷ്യരുമാണ് അവിടെയുള്ളതെന്ന് അജു പറഞ്ഞു. 80-100 വർഷം പഴക്കം ചെന്ന വിദ്യാലയങ്ങൾ റാന്നിയുടെ വിദ്യാസമ്പന്നരായ ജനതയുടെ പ്രതീകമാണെന്നും ഒരു മലയോര പ്രദേശം ആണേലും റാന്നിയുടെ  സ്ട്രക്ചർ വേറെയാണെന്നും അജു വര്‍ഗ്ഗീസ് കുറിച്ചിരിക്കുന്നു.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

mollywood

Post A Comment: