www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1835) Mostreaded (1617) Crime (1448) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

മേരികുളത്ത് മുക്കുപണ്ട തട്ടിപ്പ് നടത്തിയ ബിനു ചില്ലറക്കാരനല്ല; അന്വേഷണം വ്യാപിപ്പിച്ചു

Share it:

ഇടുക്കി: മേരികുളത്തെ സ്വകാര്യ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയതിനു പിടിയിലായ ബിനു കൂടുതൽ തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ്. കഴിഞ്ഞ ദിവസമാണ് മണിയാറൻകുടി കുട്ടപ്പൻസിറ്റി കുന്നത്ത് ബിനു അഖിൽ (19) ഉപ്പുതറ പൊലീസിന്‍റെ പിടിയിലായത്. മേരികുളത്തെ നടുവത്താനി ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസിൽ നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്. എന്നാൽ ഇയാൽ സമാനമായി കൂടുതൽ മുക്കുപണ്ട തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന അന്വഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. 

ഡിസംമ്പർ 31നാണ് ബിനു മേരികുളത്തുള്ള നടുവത്താനി ബാങ്കിൽ മുക്കു പണ്ടം പണയം വെച്ച് പണം തട്ടിയത്. തട്ടിപ്പ് തിരിച്ചറിഞ്ഞ ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി അന്വേഷിച്ച് വരുന്നതിനിടയിലാണ് ഇരട്ടയാറ്റിൽ നിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇന്നലെഉച്ചയോടെ ഇരട്ടയാറ്റിലുള്ള തോണക്കര ബാങ്കിൽ മോതിരം പണയം വെക്കാനെത്തിയപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 

തട്ടിപ്പ് നടന്ന ശേഷം പ്രതിയെന്നാരോപിച്ച യുവാവിന്‍റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. പ്രൈവറ്റ് ബാങ്ക് അസോസിയേഷന്‍റെ വാട്ട്സ് ആപ്പിലും ഇത് എത്തിയിരുന്നു. ഇതാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. ഉപ്പുതറ സി.ഐ കെ പി ജയപ്രസാദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കുടുക്കിയത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

Idukki

Post A Comment: