www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വെടിക്കെട്ട് ബാറ്റിങ്ങിനു വിരാമം; ധോനി യുഗം അവസാനിക്കുന്നു

Share it:

മുംബൈ: സച്ചിൻ കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റിൽ ധോനിയോളം ആരാധകരുള്ള താരം വേറെയില്ലെന്നു പറയാം. എന്നാൽ ഇപ്പോൾ ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കുന്നതാണ് ബിസിസിഐയുടെ കരാർ പട്ടിക. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്‍റെ പേര് പട്ടികയിൽ കാണാതെ വന്നതോടെ ആരാധകര്‍ ആശങ്കയിലാണ്. സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പരക്കുകയാണ്. മഹേന്ദ്ര സിങ് ധോണിയുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുഗത്തിന് അന്ത്യം കുറിച്ചെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നാണ് ബിസിസിഐ കരാര്‍ പട്ടികയില്‍ നിന്നും ധോണിയുടെ പേര് അപ്രത്യക്ഷമായത്. 

കഴിഞ്ഞ വര്‍ഷം ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍റിന് എതിരായ മത്സരത്തില്‍ തോറ്റതിന് ശേഷം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ധോനിയുടെ വിരമിക്കല്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന ആശങ്കയിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ കൂള്‍ ക്യാപ്റ്റന്‍റെ സേവനങ്ങളെക്കുറിച്ചും, ബിസിസിഐ മുന്‍ ക്യാപ്റ്റനെ ഒഴിവാക്കിയത് സംബന്ധിച്ചും വാദപ്രതിവാദങ്ങള്‍ അരങ്ങേറുകയാണ്. ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്തത് മുതല്‍ 38കാരനായ താരത്തിന്‍റെ വിരമിക്കല്‍ ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.

2014 ഡിസംബറില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോനി 2017 ജനുവരിയില്‍ പരിമിത ഓവര്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രാജിവെയ്ക്കുകയും ചെയ്തു. ഇപ്പോള്‍ 2020 സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ കരാര്‍ പട്ടികയില്‍ നിന്നാണ് ധോനിയെ ഒഴിവാക്കിയിട്ടുള്ളത്. ഇതോടെ 2020ല്‍ നടക്കുന്ന ടി20 ലോകകപ്പ് ടീമില്‍ ധോനി കളിക്കാനുള്ള സാധ്യത വിരളമാണെന്ന് മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാല്‍ പ്രതികരിച്ചു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

Mostreaded

sports

Post A Comment: