www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കീവിസിനെ തകർത്ത് ഇന്ത്യ; ട്വന്‍റി20യിൽ വിജയം

Share it:

ഓക്‌ലന്‍ഡ്: ആറ് വിക്കറ്റിന് കിവീസിനെ തറപറ്റിച്ച് ആദ്യ ട്വന്‍റി 20യിൽ ഇന്ത്യക്ക് മിന്നുന്ന ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 19 ഓവറില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. കെ.എല്‍. രാഹുല്‍ (56), വിരാട് കോലി (45), ശ്രേയസ് അയ്യര്‍ (58) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യയെ വിജത്തിലേക്ക് നയിച്ചത്. 

ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 0-1ന് മുന്നിലെത്തി. ഇന്ത്യയുടെ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ രോഹിത് ശര്‍മ (7) ഇന്ത്യക്ക് നഷ്ടമായി. മിച്ചല്‍ സാന്‍റനറുടെ പന്തില്‍ റോസ് ടെയ്‌ലര്‍ക്ക് ക്യാച്ച്. എന്നാല്‍ രാഹുല്‍ - കോലി സഖ്യം ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും 99 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. നേരത്തെ മാര്‍ട്ടിന്‍ ഗപ്റ്റിലും കോളിന്‍ മണ്‍റോയും തുടക്കമിട്ട വെടിക്കെട്ട് ടെയ്ലറും വില്യംസണും ആളിക്കത്തിച്ചപ്പോള്‍ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് നേടിയത്. മണ്‍റോ (59), വില്യംസണ്‍ (51), റോസ് ടെയ്‌ലര്‍ (54) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

sports

Post A Comment: