www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്‌കൂൾ കുട്ടികൾക്കായി കഞ്ചാവ് കടത്ത്; കമ്പംമെട്ടിൽ 18 വയസുകാർ പിടിയിൽ

Share it:

ഇടുക്കി: ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ 18 കാരായ യുവാക്കൾ എക്സൈസിന്‍റെ പിടിയിൽ. മുണ്ടിയരുമ  കരിമ്പനക്കൽ ആൽഫി സലിം (18), കോമ്പയാർ  കമലാലയം  ഗോപു മധു (18) എന്നിവരാണ് 43 ഗ്രാം കഞ്ചാവുമായി പിടിയിലായത്. കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ നടന്ന പരിശോധനക്കിടെയാണ് ഇവർ കുടുങ്ങിയത്. 

സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് എക്സൈസ് സംഘം പറഞ്ഞു. നേരത്തെ നിരവധി തവണ ആൽഫിയെ പരിശോധിച്ചിരുന്നുവെങ്കിലും കഞ്ചാവ് കണ്ടെടുക്കുവാൻ സാധിച്ചിരുന്നില്ല. ഒരു തവണ സർക്കിൾ ഇൻസ്പക്ടറെയും പാർട്ടിയെയും അസഭ്യം പറഞ്ഞ് ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തിരുന്നു. 

ഉടുമ്പൻചോല റേഞ്ച് എക്സൈസ് ഇൻസ്പക്ടർ സെബാസ്റ്റ്യൻ ജോസഫിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്‍റ്റ് എക്സൈസ് ഇൻസ്പക്ടർ ലിജോ ഉമ്മൻ, പ്രിവന്‍റീവ് ഓഫീസർമാരായ പ്രകാശ്, രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Post A Comment: