www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വനിതാ ഡോക്‌ടറെയും സുഹൃത്തിനെയും കാറിൽ പൂട്ടിയിട്ട് ഭീഷണി; സദാചാര ഗുണ്ടകൾ പിടിയിൽ

Share it:

മ​ല​പ്പു​റം: കാറിൽ സംസാരിക്കുന്നതിനിടെ യുവ ഡോക്ടർമാരെ തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തിയ അക്രമി സംഘം അറസ്റ്റിൽ. മലപ്പുളം കൊളത്തൂരിനു സമീപം എരുമത്തടത്താണ് യുവ ഡോക്‌ടറെയും സുഹൃത്തായ വനിതാ ഡോക്‌ടറെയും തടഞ്ഞു വച്ചത്. അ​ഞ്ചം​ഗ സം​ഘമാണ് അഞ്ച് മണിക്കൂറോളം ഇവരെ തടഞ്ഞത്. ബു​ധ​നാ​ഴ്ച രാ​ത്രി കൊ​ള​ത്തൂ​ർ എ​രു​മ​ത്ത​ട​ത്ത് റോ​ഡ​രി​കി​ൽ കാ​ർ നി​ർ​ത്തി സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണു ഡോ​ക്ട​ർ​മാ​രെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യ സം​ഘം ത​ട​ഞ്ഞു​വ​ച്ച​ത്. 

മൊ​ബൈ​ൽ ഫോ​ണി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി. 50,000 രൂ​പ ത​ന്നാ​ൽ വി​ടാ​മെ​ന്നു പ​റ​ഞ്ഞ അ​ക്ര​മി സം​ഘം ഇ​വ​രു​ടെ കൈ​യി​ൽ​നി​ന്ന് എ​ടി​എം കാ​ർ​ഡും പി​ൻ ന​മ്പ​റും ബ​ല​മാ​യി പി​ടി​ച്ചു​വാ​ങ്ങി. തു​ട​ർ​ന്ന് സ​മീ​പ​ത്തെ എ​ടി​എം കൗ​ണ്ട​റി​ൽ​നി​ന്ന് 17,000 രൂ​പ​യെ​ടു​ത്തു. പി​ന്നീ​ട് ഡോ​ക്ട​ർ​മാ​രു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന 3000 രൂ​പ​യും ത​ട്ടി​യെ​ടു​ത്ത​ശേ​ഷ​മാ​ണു സം​ഘം മ​ട​ങ്ങി​യ​ത്. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ഡോ​ക്ട​ർ​മാ​ർ കൊ​ള​ത്തൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. 

തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. മ​ല​പ്പു​റം കൊ​ള​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ജു​ബൈ​സ്, മു​ഹ​മ്മ​ദ് മു​ഹ്സി​ൻ, ന​ബീ​ൽ, അ​ബ്ദു​ൽ ഗ​ഫൂ​ർ, സ​തീ​ഷ്കു​മാ​ർ എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​തെ​ന്നു പൊ​ലീ​സ് അ​റി​യി​ച്ചു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

Crime

Post A Comment: