www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1900) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ക്യാമറയിൽ മുഖം പതിയാനുള്ള ഒരു പാടേ.... എട്ട് വർഷം മുമ്പത്തെ ചിത്രം പങ്കുവച്ച് ടൊവിനോ

Share it:

വലിയ സിനിമ പാരമ്പര്യമോ കൈപിടിച്ചുയർത്താൻ ഗോഡ് ഫാദരോ ഒന്നും ഇല്ലാതെ  സിനിമയിൽ എത്തി സ്വന്തമായൊരിടം ഉണ്ടാക്കിയെടുത്ത താരമാണ് ടോവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ പടിപടിയായി ഉയർന്ന് നായക പദവിയോളം ഏതാനും ടോവിനോയ്ക്ക് സാധിച്ചു. എട്ടു വർഷങ്ങൾക്ക് മുമ്പ് ആദ്യമായി ക്യാമെറയ്ക്ക് മുന്നിൽ വന്നു നിന്ന ഒരു നിമിഷം ഓർത്തെടുക്കുകയാണ് മലയാളികളുടെ ഈ പ്രിയനടൻ.

"സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയിൽ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനിൽ നന്നയി കാണാം". എന്ന ക്യാപ്ഷൻ ഇട്ടാണ് ടോവിനോ തൻ്റെ ആദ്യ ചിത്രത്തിലെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. പ്രഭുവിന്‍റെ മക്കൾ (2012) ആയിരുന്നു ടോവിനോയുടെ അരങ്ങേറ്റ ചിത്രം. എഞ്ചിനീയർ ആയി ജോലി ചെയ്യുന്നതിനിടെ ആണ് ജോലി ഉപേക്ഷിച്ച് ടോവിനോ തൻ്റെ പാഷൻ ആയ അഭിനയത്തിലേക്ക് എത്തിയത്.

ടോവിനോയ്ക്ക് കരിയറിൽ വലിയൊരു ബ്രേക്ക് നൽകിയ ചിത്രം "എബിസിഡി" ആയിരുന്നു. അതിൽ അഖിലേഷ് വർമ്മ എന്ന കഥാപാത്രം ടോവിനോയെ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയിരുന്നു. അതിനു പിന്നാലെ ടോവിനോയുടെ ചിത്രങ്ങൾ ശ്രദ്ധ നേടാൻ തുടങ്ങി. എന്ന് നിന്‍റെ മൊയ്‌ദീൻ എന്ന സിനിമയിലെ അപ്പു എന്ന കഥാപാത്രത്തെ ഇന്നും ആരും മറന്നിട്ടുണ്ടാവില്ല. പിന്നീട് ഗപ്പി, ഒരു മെക്‌സിക്കൻ അപാരത, ഗോദ, തരംഗം, മായാനദി, ആമി, അഭിയും ഞാനും, മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യൻ, എൻ്റെ ഉമ്മാന്റെ പേര്, ലൂസിഫർ, ഉയരെ, വൈറസ്, ആൻഡ് ദി ഓസ്‌കാർ ഗോസ് ടു, ലുക്കാ, കൽക്കി, എടക്കാട് ബറ്റാലിയൻ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം കവരാൻ ടോവിനോയ്ക്ക് സാധിച്ചു. "മാരി 2" എന്ന തമിഴ് ചിത്രത്തിലൂടെ തമിഴകത്തും ശ്രദ്ധ നേടാൻ ടോവിനോയ്ക്ക് സാധിച്ചു.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

mollywood

Post A Comment: