www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അവസാന രണ്ട് പന്തിൽ കൂറ്റൻ സിക്‌സ്; ട്വന്‍റി 20 കിരീടം ഇന്ത്യക്ക്

Share it:

ഹാമില്‍ട്ടണ്‍: സൂപ്പർ ഓവറിലെ 18 റൺ വിജയലക്ഷ്യം അനായാസമായി അടിച്ചെടുത്ത് ന്യൂസിലൻഡിൽ ട്വന്‍റി 20 കപ്പ് നേടി ടീം ഇന്ത്യ. ചരിത്രത്തിൽ ആദ്യമായിട്ടാണ് ന്യൂസിലൻഡിൽ ഇന്ത്യ ട്വന്‍റി 20 പരമ്പര സ്വന്തമാക്കുന്നത്. അവസാന രണ്ട് പന്തില്‍ ഹിറ്റ്‌മാന്‍റെ കൂറ്റന്‍ സിക്‌സാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. സൂപ്പര്‍ ഓവറിലെ 18 റണ്‍സ് വിജയലക്ഷ്യം രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലും ചേര്‍ന്ന് അവസാന പന്തില്‍ അടിച്ചെടുത്തു. പരമ്പര 3-0നാണ് ഇന്ത്യ സ്വന്തമാക്കിയത്. 

ഇരു ടീമും 179 റണ്‍സെടുത്ത് തുല്യത പാലിച്ചതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്. ന്യൂസിലന്‍ഡിനായി ഇറങ്ങിയ കെയ്‌ന്‍ വില്യംസണും മാര്‍ട്ടന്‍ ഗപ്‌ടിലും ബുമ്രക്കെതിരെ 17 റണ്‍സടിച്ചു. മറുപടിയായി രോഹിത് ശർമ സൗത്തിയുടെ അവസാന രണ്ട് പന്തുകളും ഗാലറിയിലെത്തിച്ച് ഇന്ത്യക്ക് ആവേശജയം സമ്മാനിക്കുകയായിരുന്നു. നേരത്തെ, കിവീസിന് നായകന്‍ കെയ്‌ന്‍ വില്യംസണിന്‍റെ വെടിക്കെട്ട് പ്രതീക്ഷ നല്‍കിയെങ്കിലും ഷമിയുടെ അവസാന ഓവര്‍ മത്സരം സമനിലയിലാക്കുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ-179/5 (20), ന്യൂസിലന്‍ഡ്-179/6. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Mostreaded

sports

Post A Comment: