www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇന്ത്യ തിരിച്ചുവരും; ഗാംഗുലി

Share it:

ഓസ്ട്രേലിയക്കെതിരെ വൻ മാർജിനിൽ തോറ്റ ഇന്ത്യ ശക്തമായി തന്നെ തിരിച്ചുവരുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ‌ബി.സി.സി.ഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി. ഓസ്‌ട്രേലിക്കെതിരായ അടുത്ത രണ്ട് മത്സരങ്ങള്‍ മികച്ച മത്സരങ്ങള്‍ ആവുമെന്നും ഇന്ത്യ മികച്ച ടീം ആണെന്നും ഗാംഗുലി പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനം ഇന്ത്യയുടെ ഒരു മോശം ദിവസം മാത്രമായിരുന്നു. 

രണ്ട് വര്‍ഷം മുന്‍പ് രണ്ട് മത്സരങ്ങള്‍ തോറ്റതിന് ശേഷം ഇന്ത്യ ശക്തമായി തിരിച്ചുവന്നത് ഗാംഗുലി ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഒന്ന് പൊരുതുകപോലും ചെയ്യാതെ കീഴടങ്ങിയിരുന്നു. പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര ഓസ്‌ട്രേലിയക്കെതിരെ വെറും 255 റണ്‍സ് മാത്രമാണ് എടുത്തത്. തുടര്‍ന്ന് ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആരോണ്‍ ഫിഞ്ചിന്‍റെയും ഡേവിഡ് വാര്‍ണറുടെയും സെഞ്ചുറികളുടെ പിന്‍ബലത്തില്‍ 10 വിക്കറ്റിന് ജയിച്ചിരുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

sports

Post A Comment: