www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഹെൽമറ്റില്ലാത്ത ബൈക്ക് യാത്രക്ക് ഒരു ഇരകൂടി; പീരുമേട്ടിൽ 19 കാരന്‍റെ ജീവൻ പൊലിഞ്ഞത് പൊങ്കൽ ആഘോഷത്തിനിടെ

Share it:

ഇടുക്കി: പൊങ്കൽ ആഘോഷം ഇരട്ടിയാക്കാൻ സുഹൃത്തിനെ തമിഴ്നാട്ടിൽ നിന്നും വിളിച്ചു വരുത്തിയ കതിരേശൻ ഒടുവിൽ മരണത്തിനു കീഴടങ്ങി. പീരുമേട്ടിൽ ഇന്നു പകൽ ഉണ്ടായ അപകടത്തിലാണ് കരടിക്കുഴി കരോട്ട് മുറി ലയത്തിൽ പരേതനായ മുനിയ സ്വാമിയുടെ മകൻ കതിരേശൻ (19) മരിച്ചത്. ഇത്തവണ പൊങ്കൽ ആഘോഷം ഗംഭീരമാക്കാനായിരുന്നു കതിരേശനും കൂട്ടുകാരും ഒത്തു കൂടിയത്. 

തമിഴ്നാട്ടിൽ നിന്നും സുഹൃത്ത് ഹരിയെ വിളിച്ചു വരുത്തുകയായിരുന്നു. ഇരുവരും സഞ്ചരിച്ച ബൈക്ക് പീരുമേട് വാരിക്കാടൻ വളവിന് സമീപം ജീപ്പിനെ മറികടക്കുമ്പോൾ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഉടൻ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും കതിരേശൻ ആശുപത്രിയിൽ മരിച്ചു. ഹരിയെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും തലയിലാണ് ഗുരുതര പരുക്കേറ്റത്. ഹെൽമറ്റില്ലാത്ത യാത്രയാണ് ദുരന്തത്തിൽ കലാശിച്ചത്. മുരുകേശ്വരിയാണ് കതിരേശന്‍റെ മാതാവ്. സഹോദരൻ അജിത്ത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Post A Comment: