www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ദിലീപിന്‍റെ പതിനെട്ടാം അടവും പാളി; നടിക്കേസിൽ വിചാരണ നാളെ തുടങ്ങും

Share it:

കൊച്ചി: നടിക്കേസിൽ നാളെ വിചാരണ തുടങ്ങാനിരിക്കെ വിചാരണ വൈകിപ്പിക്കാൻ നടൻ ദിലീപ് അടത്തിയ പതിനെട്ടാം അടവും പെട്ടിയിലായി. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിചാരണ നടപടികൾക്ക് തുടക്കമാകുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ സാക്ഷിവിസ്താരമാണ് നാളെ നടക്കുക. വിചാരണ നടപടികൾ വൈകിപ്പിക്കാൻ നിരവധി ഹർജികളാണ് ദിലീപ് സുപ്രീംകോടതിയിലുൾപ്പെടെ നൽകിയത്. 

എന്നാൽ കോടതികളിൽ നിന്നും ദിലീപിന് അനുകൂലമായ സാഹചര്യം ഉണ്ടായിട്ടില്ല. വിചാരണ വൈകിപ്പിക്കുകയെന്ന ലക്ഷ്യമായിരുന്നു ദിലീപിന്. ഇക്കാര്യം കോടതി തന്നെ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഉന്നത അഭിഭാഷകർ ഹാജരായിട്ടും ദിലിപീന്‍റെ മിക്ക ഹർജികളും ഫലം കാണാതെ തള്ളപ്പെട്ടു. ഇതിനിടെയാണ് വിചാരണ നടപടികൾക്ക് നാളെ തുടക്കമാകുന്നത്. മുഖ്യ പ്രതി സുനിൽ കുമാർ ജയിലിൽ നിന്ന് ഫോൺവിളിച്ച് ഭീഷണിപ്പെടുത്തിയന്ന സംഭവത്തിൽ പ്രത്യേക വിചാരണ വേണമെന്ന നടന്‍ ദിലീപിന്‍റെ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. നടിയെ ആക്രമിച്ച സംഭവത്തിലെ  മുഖ്യ പ്രതി സുനിൽകുമാർ  മറ്റ് രണ്ട് പ്രതികളുമായി ചേർന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവം, നടിയെ ആക്രമിച്ചെന്ന കേസിനൊപ്പം വിചാരണ നടത്തരുതെന്നായിരുന്നു ദിലീപിന്‍റെ ആവശ്യം. 

രണ്ടും രണ്ട് കേസായി പരിഗണിച്ച് പ്രത്യേക വിചാരണ നടത്തണമെന്നും എട്ടാം പ്രതിയായ  ദിലീപ് ആവശ്യപ്പെട്ടു. എന്നാൽ  ദിലീപ് അനാവശ്യ ഹർജി നൽകി കോടതിയെ ആശയക്കുഴപ്പത്തിലാക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. 136 സാക്ഷികളായാണ് ആദ്യഘട്ടത്തിൽ കോടതി വിസ്തരിക്കുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Crime

Entertainment

Post A Comment: