www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യുവതിക്ക് കുത്തിവയ്‌പ്പെടുത്തത് തൂപ്പുകാരി; ഗുരുതര സംഭവം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ

Share it:

ഇടുക്കി: ആവശ്യ സമയത്ത് നഴ്‌സിനു പകരം കുത്തിവയ്പ്പെടുക്കുന്നത് തൂപ്പു ജോലിക്കാരി. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചേറ്റുകുഴി ചങ്ങൻശേരിൽ ബെന്നി സെബാസ്റ്റ്യന്‍റെ ഭാര്യക്കാണ് ആശുപത്രിയിലെ തൂപ്പു ജോലിക്കാരി കുത്തിവയ്പ്പെടുത്തത്. സംഭവത്തിൽ ബെന്നി ആശുപത്രി സൂപ്രണ്ടിനു പരാതി നൽകിയിരിക്കുകയാണ്. 

പ്രസവ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിൽ കഴിയുകയായിരുന്നു ബെന്നിയുടെ ഭാര്യ. കഴിഞ്ഞ ആറു മുതൽ ആശുപത്രിയിൽ കഴിയുന്ന യുവതിക്ക് കഴിഞ്ഞ എട്ടിനാണ് തൂപ്പുകാരി കുത്തിവയ്പ്പെടുത്തത്. രാത്രിയിൽ ബെന്നിയുടെ ഭാര്യക്ക് കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടു. ഇതേസമയം മറ്റൊരു യുവതി ശുചിമുറിയിൽ വീണു. ഈ സമയത്ത് ബെന്നിയുടെ ഭാര്യക്ക് ഇഞ്ജക്ഷൻ നൽകാൻ നഴ്സ് തൂപ്പു ജോലിക്കാരിയോട് നിർദേശിക്കുകയായിരുന്നു. 

നിർദേശം അനുസരിച്ച് ഇവർ അത് ചെയ്യുകയും ചെയ്തു. കണക്‌ടിങ് ഗ്ലൂക്കോസിലൂടെ പാരസെറ്റാമോൾ 100 മില്ലിയുടെ ഇഞ്ജക്ഷനാണ് എടുത്തതെന്നാണ് ആശുപത്രി നൽകുന്ന വിശദീകരണം. എന്നാൽ നഴ്സ് ചെയ്യേണ്ട ജോലി മറ്റൊരാൾ ചെയ്തത് ഗുരുതര കുറ്റമാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Post A Comment: